ആഷിക് അബു-ടൊവീനോ ചിത്രം `മായാനദി`യുടെ ഫസ്റ്റ്ലുക്
text_fieldsറാണി പത്മിനിക്ക് ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന ടൊവീനോ ചിത്രമായ മായാനദിയുടെ ഫസ്റ്റ്ലുക് പോസ്റ്റർ പുറത്തിറങ്ങി. അമൽ നീരദിന്‍റെ കഥക്ക് ശ്യാം പുഷ്‌കരനും ദിലീഷ് നായരും ചേര്‍ന്നാണ് തിരക്കഥ രചിച്ചത്. ഐശ്വര്യ ലക്ഷ്മിയാണ് നായിക.
അമല്‍ നീരദ് പ്രൊഡക്ഷന്‍സും ആഷിക് അബുവിന്‍റെ നേതൃത്വത്തിലുള്ള ഒ.പി.എം ഡ്രീംമില്‍ സിനിമാസും ചേര്‍ന്നാണ് നിര്‍മ്മാണം. ജയേഷ് മോഹനാണ് ഛായാഗ്രാഹകന്‍. സംഗീത സംവിധാനം: റെക്സ് വിജയന്‍, എഡിറ്റിങ്ങ്; സൈജു ശ്രീധരന്‍, വസ്ത്രാലങ്കാരം: സമീറാ സനീഷ്.
സോള്‍ട്ട് ആന്‍ഡ് പെപ്പര്‍, ഡാ തടിയാ, ഇടുക്കി ഗോള്‍ഡ് എന്നീ സിനിമകള്‍ക്ക് ശേഷം ശ്യാമും ദിലീഷും ഒരുമിച്ച് രചന നിര്‍വഹിക്കുന്ന ആഷിക് അബു ചിത്രം കൂടിയാണിത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സി.ഐ.എ എന്ന ചിത്രത്തിന് ശേഷം അമല്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
