അപ്പാനി ശരത്തി​െൻറ കോണ്ടസ

19:09 PM
16/04/2018
appani sarath

അങ്കമാലി ഡയറീസ്​ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരനായ അപ്പാനി ശരത്​ നായകനാകുന്ന പുതിയ ചിത്രത്തി​​െൻറ ഫസ്റ്റ്​ ലുക്ക്​ പോസ്റ്റർ പുറത്തുവിട്ടു. നവാഗതനായ സുദീപ്​ സംവിധാനം ചെയ്യുന്ന ചിത്രത്തി​​െൻറ തിരക്കഥ നിയാസി​​െൻറതാണ്​.​ സംഗീതം റിജോഷ്​, ജെഫ്രിസ്​ എന്നിവർ ചേർന്ന്​ നിർവഹിച്ചിരിക്കുന്നു. പശ്ചാത്തല സംഗീതമൊരുക്കിയത്​ ഗോപി സുന്ദറാണ്​.

പ്രവാസിയായ സുഭാഷ്​ സിപിയാണ്​ കോണ്ടസ നിർമിച്ചിരിക്കുന്നത്​. ശ്രീജിത് രവി , ഹരീഷ് പേരടി, സുനില്‍ സുഖദ, രാജേഷ് ശര്‍മ്മ, കിച്ചു ഡെല്ലസ്, സുര്‍ജിത് , ബൈജുവാസു, ധീരജ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്​.

Loading...
COMMENTS