Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കലിപ്പ് ലുക്കിൽ മോഹൻലാൽ: ‘ലൂസിഫറി’ന്‍റെ ഫസ്റ്റ് ലുക് 

text_fields
bookmark_border
കലിപ്പ് ലുക്കിൽ മോഹൻലാൽ: ‘ലൂസിഫറി’ന്‍റെ ഫസ്റ്റ് ലുക് 
cancel

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ലൂസിഫറി’ന്‍റെ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തിറങ്ങി. മോഹൻലാൽ തന്നെയാണ് ഫസ്റ്റ്ലുക് ഫേസ്ബുക്കിലൂടെ പുറത്തു വിട്ടത്.  മുരളി ഗോപിയാണ് തിരക്കഥ ഒരുക്കുന്ന ചിത്രം ആന്‍റണി പെരുമ്പാവൂരിനാണ് നിർമിക്കുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

ടൊവീനോ തോമസ്, ഇന്ദ്രജിത്ത്, വിവേക് ഒബ്രോയ്, മഞ്ജു വാര്യർ, മംമ്ത മോഹൻദാസ് എന്നിവർ പ്രൊജക്ടിന്‍റെ ഭാഗമാകുമെന്നാണ് റിപ്പോർട്ട്. രാംഗോപാൽ വർമ്മ സംവിധാനം ചെയ്ത് 2002 ൽ പുറത്തിറങ്ങിയ 'കമ്പനി'യിൽ വിവേകും മോഹൻലാലും ഒന്നിച്ച് അഭിനയിച്ചിരുന്നു. 

ഛായാഗ്രഹണം സുജിത്ത് വാസുദേവ്. എഡിറ്റിങ് സംജിത്ത്.  ആക്‌ഷന്‍ സ്റ്റണ്ട് സിൽവ, ആർട് മോഹൻദാസ്. സംഗീതം ദീപക് ദേവ്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - First Look Out of Lucifer-Movie News
Next Story