സൈക്ലിങ് താരമായി രജിഷ; 'ഫൈനൽസ്' ടീസർ

19:54 PM
23/08/2019
finals-movie-poster-230819.jpg

രജിഷ വിജയൻ സൈക്ലിങ് താരമായി എത്തുന്ന ചിത്രം 'ഫൈനൽസി'ന്‍റെ ടീസർ പുറത്തിറങ്ങി. ഇന്ത്യയെ പ്രതിനിധീകരിച്ച് ഒളിംപിക്സിൽ പങ്കെടുക്കുന്ന പെൺകുട്ടിയായാണ് രജിഷ എത്തുന്നത്. 

മണിയൻപിള്ള രാജു പ്രൊഡക്ഷൻസാണ് നിർമാണം. സംവിധാനം പി.ആർ. അരുൺ. നിരഞ്ജ് മണിയൻപിള്ള, സുരാജ് വെഞ്ഞാറമൂട്, ടിനി ടോം, സോന നായർ എന്നിവർ മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. കൈലാസ് മേനോൻ ആണ് സംഗീതം. ഏപ്രിൽ 24ന് സിനിമയുടെ ഷൂട്ടിങ്ങിനിടെ വീണ് രജിഷക്ക് പരിക്കേറ്റിരുന്നു. തുടർന്ന് മൂന്നു ദിവസത്തെ വിശ്രമം വേണ്ടിവന്നു. കട്ടപ്പന നിർമൽ സിറ്റിയിൽ സൈക്ലിങ് രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു അപകടം. 

 

Loading...
COMMENTS