Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightനിരോധിച്ച...

നിരോധിച്ച ഡോക്യുമെന്ററികള്‍ ക്യാമ്പസുകളില്‍ പ്രദര്‍ശിപ്പിക്കുമെന്ന് എസ്.എഫ്‌.ഐ

text_fields
bookmark_border
നിരോധിച്ച ഡോക്യുമെന്ററികള്‍ ക്യാമ്പസുകളില്‍ പ്രദര്‍ശിപ്പിക്കുമെന്ന് എസ്.എഫ്‌.ഐ
cancel

തി​രു​വ​ന​ന്ത​പു​രം: കേരളത്തിൻറെ പത്താമത് അന്തര്‍ദേശീയ ഡോ​ക്യു​മ​​​െൻറിയില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ട മൂന്ന് ഡോക്യുമെന്ററികളും രാജ്യത്തെ ക്യാമ്പസുകളില്‍ ഉടനീളം പ്രദര്‍ശിപ്പിക്കുമെന്ന് എസ്.എഫ്‌.ഐ.  രോ​ഹി​ത്​ വെ​മു​ല​യെ​യും ​െജ.​എ​ൻ.​യു​വി​ലെ വി​ദ്യാ​ർ​ഥി സ​മ​ര​ത്തെ​യും ക​ശ്​​മീ​ർ പ്ര​ശ്​​ന​ത്തെ​യും ആ​സ്​​പ​ദ​മാ​ക്കി​യു​ള്ള ഡോ​ക്യു​മ​​​െൻറ​റി​ക​ളു​ടെ പ്ര​ദ​ർ​ശ​ന​ത്തി​നാണ് കേന്ദ്രം​ വി​ല​ക്കേർപ്പെടുത്തിയത്. അ​ന്താ​രാ​ഷ്​​ട്ര ഡോ​ക്യു​മ​​​െൻറി-​ഹ്ര​സ്വ ച​ല​ച്ചി​ത്ര​മേ​ള​യി​ൽ ഇ​വ പ്ര​ദ​ർ​​ശി​പ്പി​ക്കു​ന്ന​ത്​​ കേ​ന്ദ്ര വാ​ർ​ത്താ​വി​ത​ര​ണ പ്ര​ക്ഷേ​പ​ണ മ​ന്ത്രാ​ല​യം വി​ല​ക്കുകയായിരുന്നു.

ഹൈ​ദ​രാ​ബാ​ദ്​ സെ​ൻ​ട്ര​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ജാ​തീ​യ​ത​യു​ടെ ര​ക്​​ത​സാ​ക്ഷി​യാ​യ രോ​ഹി​ത്​ വെ​മു​ല​യെ കു​റി​ച്ച്​ പി.​എ​ൻ. റാം​ച​ന്ദ്ര സം​വി​ധാ​നം ചെ​യ്​​ത  ‘ദി ​അ​ൺ​ബെ​യ്​​റ​ബി​ൾ ബീ​യി​ങ്​ ഒാ​ഫ്​ ലൈ​റ്റ്​​ന​സ്’, ജെ.​എ​ൻ.​യു​വി​ലെ വി​ദ്യാ​ർ​ഥി പ്ര​േ​ക്ഷാ​ഭം സം​ബ​ന്ധി​ച്ച്​​ മ​ല​യാ​ളി​യാ​യ കാ​ത്തു ലൂ​ക്കോ​സ്​ സം​വി​ധാ​നം ചെ​യ്​​ത ‘മാ​ർ​ച്ച്...​മാ​ർ​ച്ച്...​മാ​ർ​ച്ച്​’, ക​ശ്​​മീ​രി​നെ​ക്കു​റി​ച്ച്​  എ​ൻ.​സി. ഫാ​സി​ൽ, ഷാ​ൻ സെ​ബാ​സ്​​റ്റ്യ​ൻ എ​ന്നി​വ​ർ സം​വി​ധാ​നം ചെ​യ്​​ത ‘ഇ​ൻ ദി ​ഷെ​യ്​​ഡ്​ ഒാ​ഫ്​ ഫാ​ള​ൻ ചി​നാ​ർ’ എ​ന്നീ ഡോ​ക്യു​മ​​​െൻറ​റി​ക​ൾ​ക്കാ​ണ്​ കേ​​ന്ദ്രം അ​നു​മ​തി നി​ഷേ​ധി​ച്ച​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmirJNUsfirohith vemula
News Summary - films on Rohith Vemula, JNU, Kashmir exhibit campus-sfi
Next Story