ചലച്ചിത്ര പ്രവർത്തകൻ സെറ്റിൽ കുഴഞ്ഞുവീണ്​ മരിച്ചു

09:38 AM
11/09/2018
kunju muhammed

കൊടുങ്ങല്ലൂർ: ചലച്ചിത്ര പ്രവർത്തകനും നടനുമായ കൊടുങ്ങല്ലൂർ കുഞ്ഞുമുഹമ്മദ്​ സിനിമ ചിത്രീകരണ സെറ്റിൽ കുഴഞ്ഞു​ വീണ്​ മരിച്ചു. എറണാകുളം ഏലൂരിൽ സത്യൻ അന്തിക്കാടി​​െൻറ പുതിയ ചിത്രമായ ‘‘ഞാൻ പ്രകാശനിൽ’’ അഭിനയിച്ചുകൊണ്ടിരിക്കെ​ സെറ്റിൽ തലകറങ്ങിവീഴുകയായിരുന്നു. ചൊവ്വാഴ്​ച രാവിലെ 10 ഒാടെയാണ്​ സംഭവം. ഉടൻ സമീപത്തെ ആശുപത്രിയിലും തുടർന്ന്​ കൊച്ചി ആസ്​റ്റർ മെഡിസിറ്റിയിലും പ്രവേശിപ്പി​െച്ചങ്കിലും വൈകീട്ട്​ 5.50 ഒാടെ മരിച്ചു.

കൊടുങ്ങല്ലൂർ എറിയാട്​ ജി​.കെ.വി.എച്ച്​.എസ്​.എസിന്​ തെക്ക്​ ചുള്ളിപറമ്പിൽ അമ്മുവി​​െൻറ മകനും മതിലകം പുന്നക്കബസാർ സ്വദേശിയുമാണ്​. സത്യൻ അന്തിക്കാടി​​െൻറ ചിത്രത്തിൽ ചായക്കടക്കാര​​െൻറ വേഷത്തിലായിരുന്നു കുഞ്ഞുമുഹമ്മദ് അഭിനയിക്കുന്നത്​​. ഉദയയുടെ ബാനറിൽ കുഞ്ചാ​ക്കോ സംവിധാനം ചെയ്​ത സത്യൻ^​ശാരദ ടീമി​​െൻറ ‘ഇണപ്രാവുകളിൽ’ പ്രൊഡക്​ഷൻ ബോയ്​ ആയാണ്​ കുഞ്ഞുമുഹമ്മദ്​ സിനിമ രംഗത്തേക്ക്​​ വന്നത്​. പിന്നീട്​ ഏറെ വർഷം സിനിമ മേഖലയിൽ വിവിധ തലങ്ങളിൽ പ്രവർത്തിച്ചു.

കഴിഞ്ഞ 30 വർഷമായി സംവിധായകൻ കമലി​​െൻറ സന്തത സഹചാരിയാണ്​. എങ്കിലും മറ്റു സംവിധായകരുടെ കൂടെയും പ്രവർത്തിച്ച കുഞ്ഞുമുഹമ്മദ്​ സിനിമ സെറ്റിലെ സജീവ സാന്നിധ്യമായിരുന്നു. ചെറുതും പ്രധാന്യമുള്ളതുമായ വേഷങ്ങളിലൂടെ 25 വർഷത്തിലേറെയായി അഭിനയത്തിലും കുഞ്ഞുമുഹമ്മദ്​ മികവ്​ തെളിയിച്ചു. ഇതിനകം നൂറോളം സിനിമകളിൽ അഭിനയിച്ചു. സുഗീത്​ സംവിധാനം ചെയ്​ത ‘കിനാവള്ളി’യാണ്​ ഒടുവിൽ റിലീസായ ചിത്രം. കമലി​​െൻറ ‘ആമി’യിലും വേഷമിട്ടു. സീരിയലുകളിലും ഡോക്യുമ​െൻററികളിലും അഭിനയ മികവ്​ പ്രകടിപ്പിച്ചിട്ടുണ്ട്​. ഭാര്യ: പടിയത്ത്​ ഹൈദ്രോസി​​െൻറ മകൾ ജമീല. മക്കൾ: ഷെജീന, ഷെബീർ, ഷെമീന, ഷെറീന. മരുമക്കൾ: ഷാജഹാൻ, ഷിഹാബ്​, സജ്ജാദ്​, ഷംസി. ഖബറടക്കം ബുധനാഴ്​ച രാവിലെ ഒമ്പതിന് എറിയാട്​ മാടവന ജുമാമസ്​ജിദ്​ ഖബർസ്​ഥാനിൽ.

Loading...
COMMENTS