വിചാരണ തീരുംവരെ തിരിച്ചെടുക്കില്ല –ഫെഫ്ക
text_fieldsകൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാകുന്നതുവരെ ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യം പുനഃപരിശോധിക്കുന്ന പ്രശ്നമില്ലെന്ന് സിനിമയിലെ സാേങ്കതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക. അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾതന്നെ ദിലീപിനെ ഫെഫ്കയിൽനിന്ന് പുറത്താക്കിയതാണ്. ഇപ്പോൾ ‘അമ്മ’യിലുണ്ടായ പ്രശ്നങ്ങളുടെ പേരിൽ ഫെഫ്ക പ്രതികരിക്കേണ്ടതില്ല. അത് മറ്റൊരു സംഘടനക്കുള്ളിൽ നടക്കുന്ന വിഷയങ്ങളാണെന്ന് ജനറൽ സെക്രട്ടറിയും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു.
ആഷിഖ് അബു ഫെഫ്കയെ കുറ്റപ്പെടുത്തി േഫസ്ബുക്കിൽ പോസ്റ്റിട്ടത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇക്കാര്യം ചർച്ച ചെയ്യാൻ വെള്ളിയാഴ്ച ഫെഫ്കയുടെ അടിയന്തരയോഗം ചേരുമെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.
