Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൈബർ ആക്രമണം: ഡോ. ബിജുവും  സജിത മഠത്തിലും ഫേസ്ബുക്ക് പേജ്​ ഒഴിവാക്കി

text_fields
bookmark_border
Sajitha_Madathil
cancel

തിരുവനന്തപുരം: ഫാൻസുകാരുടെ സൈബർ ആക്രമണത്തെതുടർന്ന് നടി സജി മഠത്തിലും സംവിധായകൻ ഡോ. ബിജുവും ഫേസ്ബുക്ക് പേജുകൾ ഡിലീറ്റ് ചെയ്തു. സംസ്ഥാന ചലച്ചിത്ര അവാർഡ് വേദിയിൽനിന്ന് നടൻ മോഹൻലാലിനെ മുഖ്യാതിഥിയായി ക്ഷണിച്ചതിനെതിരെ ഇരുവരും പരസ്യമായി രംഗത്തെത്തിയിരുന്നു.

സാംസ്കാരിക മന്ത്രിക്ക് നൽകിയ കത്തിലും ഇരുവരും ഒപ്പിട്ടിരുന്നു. തുടർന്നായിരുന്നു കുടുംബത്തെപ്പോലും അപമാനിക്കുന്നതരത്തിൽ ഫേസ്ബുക്ക് പേജുകളിൽ ആരാധകരുടെ മോശം പരാമർശങ്ങൾ നിറഞ്ഞത്. ‘താര രാജാക്കന്മാരുടെ പ്രൈവറ്റ് വിർച്ച്വൽ ആർമിയുടെ തെറി താങ്ങാനുള്ള ആരോഗ്യമോ മാനസികാവസ്ഥയോ എനിക്കില്ല. അതിനാൽ എ​​െൻറ ഫേസ്​ബുക്ക് പേജ് ഡിലീറ്റ് ചെയ്യുന്നു. ഈ പ്രൊഫൈൽ പേജും തൽക്കാലം ഡീ ആക്ടിവേറ്റ് ചെയ്യേണ്ടിവരും’’ എന്നായിരുന്നു സജിത ത​​െൻറ അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതിന് മുമ്പ് പേജിൽ കുറിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - fans attacked sajitha madathil leads to deactivate her facebook account-movie news
Next Story