Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightതരംഗമായി ഫഹദ് ചിത്രം...

തരംഗമായി ഫഹദ് ചിത്രം ‘ട്രാൻസി’ന്‍റെ പുത്തൻ പോസ്റ്റർ

text_fields
bookmark_border
trance
cancel

ഫഹദ് ഫാസിലിനെ നായകനാക്കി അൻവര്‍ റഷീദ് ഒരുക്കുന്ന പുതിയ ചിത്രമായ 'ട്രാൻസി'ന്‍റെ പുതുപുത്തൻ പോസ്റ്റർ പുറത്തുവന്നു. ഫഹദിന്‍റെ വ്യത്യസ്ത ലുക്കിലുള്ള പല ചിത്രങ്ങളാണ് പുതിയ പോസ്റ്ററിൽ ചേര്‍ത്തിട്ടുള്ളത്. പോസ്റ്ററിൽ ഫഹദ് ഓടുന്നതും ചാടുന്നതും പറക്കുന്നതുമൊക്കെയുണ്ട്. ട്രാൻസിന്‍റെ ഫസ്റ്റ്‍‍ലുക്ക് പുറത്തുവിട്ടത് ഏറെ വൈറലായിരുന്നു. അതിനു ശേഷമാണ് ഇപ്പോള്‍ പുതിയ പോസ്റ്റർ.

ഒരു ത്രീഡി പോസ്റ്ററാണെന്ന് ഒറ്റ നോട്ടത്തിൽ കണ്ടാൽ തോന്നാം. ചിത്രത്തിന്‍റെ അണിയറയിൽ തന്നെ പ്രഗത്ഭരായ വ്യക്തികളാണ് ഉള്ളതെന്നത് വൻ പ്രതീക്ഷയാണ് നൽകുന്നത്. നസ്രിയയാണ് ചിത്രത്തിലെ നായിക. ഫഹദും നസ്രിയയും വിവാഹിതരായ ശേഷം ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്.

trance

ഇരുവരും മുൻപ് ഒന്നിച്ചഭിനയിച്ചത് ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിലായിരുന്നു. അതിനു ശേഷമായിരുന്നു ഇവരുടെ വിവാഹം. താര ജോടികൾ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രമായിരുന്നു കുമ്പളങ്ങി നൈറ്റ്സ്. അമൽ നീരദാണ് ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത്. വിൻസെന്‍റ് വടക്കന്‍റേതാണ് തിരക്കഥ. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈനര്‍. അന്‍വര്‍ റഷീദ് എന്‍റര്‍ടൈന്‍മെന്‍റിന്‍റെ ബാനറിലാണ് ചിത്രത്തിന്‍റെ നിര്‍മാണം. 2019 ഡിസംബറോടെ ട്രാന്‍സ് പ്രദർശനത്തിന് എത്തുമെന്നാണ് വിവരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fahadh Faasilmalayalam newsmovies newsAnwar RasheedTrance Movie
News Summary - Fahadh Faasil's Trance Movie Poster Released -Movies News
Next Story