ബിഗ് ബജറ്റിലൂടെ ഞെട്ടിക്കാൻ ഒരുങ്ങി ഫഹദ്: ‘മാലിക്’ ഫസ്റ്റ്ലുക്ക്

13:31 PM
18/01/2020
Fahadh-Faasil's-movie-Malik

ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഫഹദ് ഫാസിൽ ചിത്രം മാലിക്കിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്‌. ബിഗ് ബജറ്റ് ആയി ഒരുങ്ങുന്ന ചിത്രം ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്‍റോ ജോസഫ് നിർമിക്കുന്നു. 

ചിത്രത്തിനായി ഫഹദ് 20 കിലോയോളം ഭാരം കുറച്ചിരുന്നു. ജോജു ജോർജ്, ദിലീഷ് പോത്തൻ, വിനയ് ഫോർട്ട്, നിമിഷ സജയൻ, ജലജ, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്ദുനാഥ് എന്നിവരും അഭിനയിക്കുന്നുണ്ട്. 

ബാഹുബലി സ്റ്റണ്ട് ഡയറക്ടർ ലീ വിറ്റോക്കർ ആണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. സുഷിൻ ശ്യാമാണ് സംഗീതം. കാമറ: സാനു ജോർജ് വർഗീസ്. വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ എന്നിവരാണ് ശബ്ദമിശ്രണം.

Loading...
COMMENTS