പാൽ കസ്റ്റഡിയിൽ; ഫഹദിെൻറ മിൽമ പരസ്യം സൂപ്പർഹിറ്റ്-VIDEO
text_fieldsസിനിമയുടെ ട്രെയിലറുകളും ടീസറുകളുമാണ് പൊതുവിൽ സാമൂഹിക തരംഗം തീർക്കുന്നത്. ഇതിൽ നിന്ന് വ്യത്യസ്തമായി ഫഹദ് ഫാസിൽ അഭിനയിച്ച ഒരു പരസ്യമാണ് ഇപ്പോൾ ഫേസ്ബുക്കിൽ തരംഗമാവുന്നത്. ഫേസ്ബുക്കിൽ പാൽകസ്റ്റഡിയിൽ എന്ന പേരിൽ ഫഹദിെൻറ ആദ്യ വീഡിയോ വന്നപ്പോൾ പലരും ആദ്യമൊന്നു സംശയിച്ചു. ഇതേതാണ് ഫഹദിെൻറ പുതിയ സിനിമ എന്നായിരുന്നു എല്ലാവർക്കും അറിയേണ്ടിയിരുന്നത്. വൈകാതെ തന്നെ 3.26 ദൈർഘ്യമുള്ള വീഡിയോ പുറത്തിറക്കി അണിയറക്കാർ പാൽ കസ്റ്റഡിയിലിെൻറ സസ്പെൻസ് പൊളിച്ചു. ഫഹദ് ഫാസിൽ അഭിനയിക്കുന്ന മിൽമ പരസ്യത്തിെൻറ ടീസറായിരുന്നു ആദ്യം പുറത്തിറങ്ങിയത്.
ഫഹദിെൻറ തൊണ്ടി മുതലും ദൃക്സാക്ഷി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തെ അടിസ്ഥാനമാക്കിയാണ് പരസ്യം. ഹെൽമറ്റിടാത്തതിന് പൊലീസ് സ്റ്റേഷനിലെത്തുന്ന യുവാവായി ഫഹദും പൊലീസുകാരനായി ദിലീഷ് പോത്തനും പരസ്യത്തിലെത്തുന്നു. ആഷിഖ് അബുവാണ് സാമൂഹിക മാധ്യമങ്ങളിൽ തരംഗമായ പരസ്യം സംവിധാനം ചെയ്തിരിക്കുന്നത്. എന്തായാലും പുറത്തിറങ്ങി മണിക്കൂറിനകം നിരവധി പേരാണ് പരസ്യം കണ്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
