ഞാൻ ഫഹദിന്‍റെ കടുത്ത ആരാധകൻ -ദംഗൽ സംവിധായകൻ

15:54 PM
09/05/2019

ഫഹദ് ഫാസിലിനെ പുകഴ്ത്തി ദംഗൽ സംവിധായകൻ നിതേഷ് തിവാരി. ഫഹദ് മികച്ച നടനാണെന്നും വൈകിയാണെങ്കിലും താനിപ്പോൾ അദ്ദേഹത്തിന്‍റെ കടുത്ത ആരാധകനാണെന്നും നിതീഷ്  ട്വിറ്ററിൽ കുറിച്ചു.

വീണ്ടും മികച്ച കഥാപാത്രങ്ങളുമായി വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുമ്പളങ്ങി നൈറ്റ്സ്, മഹേഷിന്‍റ പ്രതികാരം, സൂപ്പർ ഡിലക്സ് എന്നീ ചിത്രങ്ങൾ ടാഗ് ചെയാതാണ് നിതീഷ് ട്വീറ്റ് ചെയ്തത്. ചില്ലർ പാർട്ടി എന്ന സിനിമയിലൂടെയാണ് നിതീഷ് സംവിധാനരംഗത്തെത്തിയത്.

ട്രാന്‍സ് എന്ന പുതിയ ചിത്രത്തിലാണ് ഫഹദ് ഫാസില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അന്‍വര്‍ റഷീദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

 

Loading...
COMMENTS