സിംഫണി സക്കറിയ ഒന്നൊന്നര പുള്ളിയാ; 'എവിടെ'യുടെ ട്രെയിലർ

11:55 AM
22/06/2019
evide

കെ.കെ രാജീവ് സംവിധാനം ചെയ്യുന്ന ചിത്രം 'എവിടെ'യുടെ ട്രെയിലർ പുറത്ത്. സിംഫണി സക്കറിയ എന്ന മുഖ്യ കഥാപാത്രമായി മനോജ് കെ. ജയനും ഭാര്യയായി ആശ ശരത്തും വേഷമിടുന്നു. 

മനോജ് കെ. ജയൻ, ആശ ശരത്, ബൈജു എന്നിവരെ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രേം പ്രകാശ്, കുഞ്ചൻ, ഷെബിൻ ബെൻസൺ, അനശ്വര രാജൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. 

ബോബി-സഞ്ജയ് കൂട്ടുകെട്ടിന്‍റേതാണ് കഥ. തിരക്കഥ: സി. കൃഷ്ണൻ. ബി.കെ ഹരിനാരായണന്‍റെയും കെ. ജയകുമാറിന്‍റെയും ഗാനങ്ങൾക്ക് ഔസേപ്പച്ചനാണ് സംഗീതം നൽകുന്നത്. കാമറ: നൗഷാദ് ശരീഫ്.

ഹോളിഡേ മൂവീസിന്‍റെ ബാനറിൽ ജൂബിലി പ്രൊഡക്ഷൻസ്, പ്രകാശ് മൂവി ടോൺ, മാരുതി പിക്ചേഴ്സ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്.

അവിചാരിതം, ഒാർമ്മ, സ്വപ്നം, ആഗ്നേയം, ഈശ്വരൻ സാക്ഷിയായി, പോക്കുവെയിൽ അടക്കം നിരവധി ഹിറ്റ് സീരിയലുകളുടെ സംവിധായകനാണ് കെ.കെ രാജീവ്. ജയറാമിന്‍റെ ഞാനും എന്‍റെ ഫാമിലിയും എന്ന ചിത്രത്തിന് ശേഷം കെ.കെ രാജീവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് എവിടെ. 


 

Loading...
COMMENTS