തിരുവനന്തപുരം: ‘അവളിലേക്കുള്ള ദൂര’ത്തിന് ശേഷം പി. അഭിജിത്തിന്‍റെ ‘എന്നോടൊപ്പം’ അന്താരാഷ്ട്ര ഡോക്യുമെ ൻററി ഹ്രസ്വചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിലേക്ക്. 21 മുതൽ 26 വരെ തിരുവനന്തപുരത്ത് നടക്കുന്ന ഐ.ഡി.എസ്.എഫ്.എഫ്.കെ മേളയിൽ ‘എന്നോടൊപ്പം’ ഡോക്യുമെൻററി കാണികൾക്ക് മുന്നിലെത്തും. ട്രാൻസ്ജെൻഡറുകളുടെ ജീവിതവും കുടുംബ ജീവിതവും പശ്ചാത്തലമാകുന്ന ഡോക്യുമെൻററിയുടെ പ്രഥമ പ്രദർശനമാണ് 25ന് വൈകിട്ട് 3.15 ന് ശ്രീ തീയറ്ററിൽ നടക്കുക.
ആദ്യ ട്രാൻസ് ദമ്പതികളായ തിരുവനന്തപുരത്തെ ഇഷാൻ-സൂര്യ എന്നിവരുടെയും എറണാകുളം വൈപ്പിനിലെ മിയ ശിവറാമിന്‍റെയും ജീവിതം തൊട്ടറിയുന്നതാണ് പ്രമേയം. ഡ്രീം ക്യാപ്ച്ചർ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ എ. ശോഭിലയാണ് ഡോക്യുമെൻററി നിർമിച്ചത്. ഛായാഗ്രഹണം- അജയ് മധു, എഡിറ്റിങ്ങ്- അമൽജിത്ത്, സൗണ്ട് മിക്സിങ്ങ്- എം. ഷൈജു, സബ്ടൈറ്റിൽ- അമിയ മീത്തൽ, ഡിസൈൻസ്- ടി. ശിവജി കുമാറും നിർവഹിച്ചിരിക്കുന്നു.
12 വർഷമായി ഫൊട്ടോഗ്രാഫിയിലൂടെയും എഴുത്തിലൂടെയും ഡോക്യുമെൻററിയിലൂടെയും ട്രാൻസ് സമൂഹത്തെ പി. അഭിജിത്ത് പിന്തുടരുന്നു. 'മാധ്യമം' ദിനപത്രത്തിന്‍റെ എറണാകുളം യൂനിറ്റിൽ സീനിയർ ഫൊട്ടോഗ്രാഫറാണ്. ഫൊട്ടോഗ്രാഫിക്കും ഡോക്യുമെൻററികൾക്കുമായി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2019 12:41 PM GMT Updated On
date_range 2019-06-13T18:11:31+05:30‘എന്നോടൊപ്പം’ ഐ.ഡി.എസ്.എഫ്.എഫ്.കെ മേളയിൽ
text_fieldsNext Story