അബ്രാം ഖുറേഷി വരുന്നു; എമ്പുരാൻ അഥവാ ലൂസിഫർ 2

18:44 PM
18/06/2019
empuran

നടൻ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന് രണ്ടാം ഭാഗം വരുന്നു. നടൻ മോഹൻലാൽ, മുരളി ഗോപി എന്നിവരോടൊപ്പം വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് പൃഥ്വിരാജ് രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. എമ്പുരാൻ എന്നാണ് രണ്ടാം ഭാഗത്തിന്‍റെ പേര്. മോഹൻലാലിന്‍റെ അബ്രഹാം ഖുറേഷിയുടെ അന്താരാഷ്ട്ര ഇടപെടലുകളായിരിക്കും ചിത്രമെന്നാണ് ടീസർ നൽകുന്ന സൂചന.

Lucifer 2 announcing

ലൂസിഫറിന്‍റെ വലിയ വിജയമാണ് ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കാൻ ധൈര്യം തന്നത്. ‘ലൂസിഫർ 2 എന്നത് ലൂസിഫർ സിനിമയുടെ തുടർക്കഥയല്ല, അവിടെ ഈ കഥാപാത്രങ്ങൾ എങ്ങനെ എത്തി എന്നതാണ് ചിത്രം പറയുന്നത്. അതിനോടൊപ്പം ലൂസിഫറിന്റെ തുടർച്ചയും ചിത്രത്തിൽ ഉണ്ടാകും. എമ്പുരാൻ എന്നാണ് സിനിമയുടെ പേര്.’–പൃഥ്വിരാജ് വ്യക്തമാക്കി.

Loading...
COMMENTS