Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

`ഈട` ജനുവരി 5-ന്

text_fields
bookmark_border
Shane-EEDA
cancel

ഷെയ്ന്‍ നിഗവും നിമിഷ സജയനും ക്രേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം ഈട ജനുവരി 5-ന് റിലീസ് ചെയ്യും.  ബി. അജിത്‌കുമാറാണ് ചിത്രത്തിന് രചനയും സംവിധാനവും നിര്‍വ്വഹിച്ചത്. 

എം.ബി.എ കഴിഞ്ഞു മൈസൂരിലെ ഒരു ഇൻഷുറൻസ് കമ്പനിയിൽ അസിസ്റ്റൻറ് മാനേജർ ആയി ജോലി ചെയ്യുന്ന ആനന്ദിന്റെയും യാദൃശ്ചികമായി പരിചയപ്പെട്ട ഐശ്വര്യയുടെയും പ്രണയത്തെ ഉത്തര മലബാറിന്‍റെ പശ്ചാത്തലത്തില്‍ ആവിഷ്കരിച്ചിരിക്കുകയാണ് സിനിമ. 

Eeda_Nimisha_Sajayan

തീവ്രമായ ഒരു പ്രണയകഥ പറയുന്ന ‘ഈട’, പ്രണയചിത്രങ്ങളെ എന്നും ആഘോഷിച്ചിട്ടുള്ള എല്‍.ജെ ഫിലിംസിന്‍റെ പുതുവര്‍ഷ സമ്മാനമായിരിക്കും. ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾക്ക് അർഹനായിട്ടുള്ള ചിത്രസംയോജകനായ ബി. അജിത്കുമാറിന്‍റെ ആദ്യസംവിധാന സംരംഭമായ ഇവരെ കൂടാതെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ സുരഭി ലക്ഷ്മി,  അലൻസിയർ, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, രാജേഷ് ശർമ്മ, സുധി കോപ്പ, ബാബു അന്നൂർ, ഷെല്ലി കിഷോർ, വിജയൻ കാരന്തൂര്‍, ‘പറവ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സുനിത തുടങ്ങി മികച്ച അഭിനേതാക്കളു​െട  നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്​. ഡെൽറ്റ സ്​റ്റുഡിയോക്കു വേണ്ടി ശർമിള രാജ നിര്‍മ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് കളക്ടീവ് ഫേസ് വണ്‍ ആണ്.

Eeda_Shine_Nimisha_

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Eeda Releasing on January 5-Movie News
Next Story