Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightടേക്​ ഒാഫ്​...

ടേക്​ ഒാഫ്​ സംവിധായക​െൻറ അടുത്ത ചിത്രത്തിൽ നായകനാകാൻ ദുൽഖർ

text_fields
bookmark_border
mahesh-narayanan dulquer
cancel

രാജ്യാന്തര-ദേശീയ പുരസ്​കാരങ്ങൾ വാരിക്കൂട്ടിയ ടേക്​ ഒാഫ്​ എന്ന ചിത്രത്തി​​െൻറ സംവിധായകൻ മഹേഷ്​ നാരായണനുമായി ഒന്നിക്കാനൊരുങ്ങി യുവ സൂപ്പർതാരം ദുൽഖർ സൽമാൻ.  പറവ എന്ന ചിത്രത്തിന്​ ശേഷം തമിഴിലും തെലുങ്കിലും ഹിന്ദിയിലും അഭിനയിച്ച ദുൽഖർ നീണ്ട ഇടവേളക്ക്​ ശേഷമാണ്​ മലയാളത്തിലേക്ക്​ തിരിച്ച്​ വരുന്നത്​. അടുത്ത വർഷം ചിത്രീകരണമാരംഭിക്കുമെന്നാണ്​ സൂചന. ചിത്രത്തി​​െൻറ ആദ്യ ഘട്ട ചർച്ചകൾ പൂർത്തിയായി.

മഹാനടി എന്ന തെലുങ്ക്​ ചിത്രത്തിന്​ ശേഷം മലയാളത്തിൽ മൂന്നോളം ചിത്രങ്ങൾക്ക്​ ദുൽഖർ​ ഡേറ്റ്​ നൽകിയിട്ടുണ്ട്​. സലാം ബുഖാരി, മിഥുൻ മാനുവൽ തോമസ്​ ടീമി​​​​​െൻറ ചിത്രത്തിൽ കോളജ്​ പ്രൊഫസറായാണ്​ ദുൽഖർ വേഷമിടുക​. കട്ടപ്പനയിലെ ഹൃത്വിക്​ റോഷൻ, അമർ അക്​ബർ അന്തോണി എന്നീ ചിത്രങ്ങൾക്ക്​ തിരക്കഥയൊരുക്കിയ വിഷ്​ണു ഉണ്ണികൃഷ്​ണൻ, ബിബിൻ ജോർജ്​ ടീമി​​​​​െൻറ പുതിയ ചിത്രത്തിലും ദുൽഖർ നായകനാകും. ദുൽഖറി​​​​​െൻറ ആദ്യ ചിത്രം ‘സെക്കൻറ്​ ഷോ’ ഒരുക്കിയ ശ്രീനാഥ്​ രാജേന്ദ്ര​​​​​െൻറ ‘സുകുമാരക്കുറുപ്പ്’ എന്ന ചിത്രവും താരത്തി​​​​​െൻറതായി പുറത്തുവരാനുണ്ട്. 

നിലവിൽ കണ്ണും കണ്ണും കൊള്ളയടിത്താൽ എന്ന തമിഴ്​ചിത്രത്തി​​​​​െൻറ അവസാന ഷെഡ്യൂളിലാണ്​ ദുൽഖർ. രാ. കാർത്തിക്കി​​​​​െൻറ ‘വാൻ’ എന്ന ബിഗ്​ ബജറ്റ്​ തമിഴ്​ ചിത്രത്തിനും ദുൽഖർ ഡേറ്റ്​ നൽകിയിട്ടുണ്ട്​. സോനം കപൂറുമൊത്തുള്ള ‘ദി സോയ ഫാക്​ടർ’ എന്ന ചിത്രത്തി​​െൻറ പ്രീ പ്രൊഡക്ഷൻ ജോലികളും പുരോഗമിക്കുന്നുണ്ട്​്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dulquer SalmaanTake Offmalayalam newsmovie newsMahesh Narayanan
News Summary - dulquer to work with mahesh narayanan-movie news
Next Story