ദുൽഖർ ചിത്രം എ.ബി.സി.ഡി തെലുങ്കിൽ-ട്രെയിലർ പുറത്ത്
text_fieldsദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ മലയാള ചിത്രം എ.ബി.സി.ഡിയുടെ തെലുങ്ക് പതിപ്പിന്‍റെ ട്രെയിലർ പുറത്തിറങ്ങി. അ ല്ലു സിരീഷാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സഞ്ജീവ് റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രം സുരേഷ് പ്രൊ ഡക്ഷന്‍സിന്റെ ബാനറില്‍ ഡി. സുരേഷ് ബാബുവാണ് ചിത്രം പുറത്തിറക്കുന്നത്. എ.ബി.സി.ഡി എന്നു തന്നെയാണ് തെലുങ്കിലും ചിത്രത്തിന്റെ പേര്.
മധുര എന്റര്‍ടൈന്‍മെന്റ്, ബിഗ്‌ബെന്‍ സിനിമാസ് എന്നിവയ്‌ക്കൊപ്പം ധീരജ് മോഗിളിനേനിയും ചേര്‍ന്നാണ് എബിസിഡി നിര്‍മ്മിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രം മെയ് 17 ന് തിയേറ്ററുകളിലെത്തും.
2013 ലാണ് മലയാളത്തില്‍ എ.ബി.സി.ഡി റിലീസ് ചെയ്തത്. ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍, ജേക്കബ് ഗ്രിഗറി, അപര്‍ണ ഗോപിനാഥ്, ടൊവിനോ തോമസ്, വിജയരാഘവന്‍, ലാലു അലക്‌സ് തുടങ്ങിയവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മര്‍ട്ടിന്‍ പ്രക്കാട്ടിലായിരുന്നു സംവിധായകന്‍.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
