Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_right‘യമണ്ടൻ പ്രേമകഥ’യുടെ...

‘യമണ്ടൻ പ്രേമകഥ’യുടെ റിലീസ് തിയതി പ്രഖ്യാപിച്ചു

text_fields
bookmark_border
Oru yamandan premakadha
cancel

യുവ സൂപ്പർതാരം ദുൽഖർ സൽമാ​ൻ നായകനാകുന്ന ‘ഒരു യമണ്ടൻ പ്രേമ കഥ’ എന്ന ചിത്രത്തിന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ച ു. ചിത്രത്തിന്‍റെ തിരക്കഥാകൃത്തുകളായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജുമാണ് തിയതി പ്രഖ്യാപിച്ചത്.

രസകരമായ രീതിയിലാണ് ഇരുവരും റിലീസ് തിയതി പ്രഖ്യാപിച്ചത്. ദുൽക്കർ നായകനായി എത്തിയ മലയാളസിനിമ റിലീസ് ചെയ്തിട്ട് 566 ദിവസം പൂർത്തിയാകുന്ന ദിവസമാണ് ചിത്രത്തിന്‍റെ റിലീസ് എന്നാണ് ഇരുവരും പറഞ്ഞത്. ഇത് കേട്ടതോടെ ദുൽഖർ ചിത്രത്തിന്‍റെ കണക്കെടുത്ത് ദിവസം ആരാധകർ തന്നെ കണ്ടെത്തി. ഏപ്രിൽ 25 ആണ് റിലീസ് എന്നാണ് ആരാധകരുടെ കണ്ടെത്തൽ.

ബിജോയ് നമ്പ്യാർ ഒരുക്കിയ സോളോ ഏപ്രിൽ 25ന് 566 ദിവസമാകുമെന്നും അതിനാൽ ആ ദിവസമാണ് റിലീസ് എന്നുമാണ് കണ്ടെത്തിയത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക് അടുത്ത ദിവസം പുറത്തിറങ്ങും.

നവാഗതനായ ബി.സി. നൗഫലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംയുക്ത മേനോന്‍, നിഖില വിമൽ എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. സൗബിന്‍ ഷാഹിര്‍, രമേശ് പിഷാരടി, ധര്‍മജന്‍ ബോള്‍ഗാട്ടി, സലിം കുമാര്‍, തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

നാദിര്‍ഷയാണ് ചിത്രത്തിന്റെ സംഗീതം . ഛായാഗ്രഹണം സുകുമാറും എഡിറ്റിങ്ങ് ജോണ്‍ കുട്ടിയും നിര്‍വഹിക്കുന്നു. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയിരിക്കുന്ന ചിത്രം ആന്റോ ജോസഫാണ് നിര്‍മിക്കുന്നത്.

ഒരു വർഷത്തിലധികമായി മലയാള സിനിമാ പ്രേക്ഷകർ ദുൽഖർ ചിത്രത്തിനായി കാത്തിരിപ്പ്​ തുടങ്ങിയിട്ട്​. ഇതിനിടെ ബോളിവുഡിൽ നിന്നും കർവാനും, തെലുങ്കിൽ നിന്ന്​ മഹാനടിയും എത്തിയിരുന്നു.

തമിഴിൽ വാൻ, കണ്ണും കണ്ണും കൊള്ളയടിത്താൽ, ഹിന്ദിയിൽ സോനം കപൂറിനൊപ്പം സോയാ ഫാക്​ടർ എന്നീ ചിത്രങ്ങളാണ്​ ദുൽഖറി​​​​െൻറതായി വരാനുള്ളത്​. മലയാളത്തിൽ ശ്രീനാഥ്​ രാജേന്ദ്ര​​​​െൻറ സുകുമാരക്കുറുപ്പും ഒരുങ്ങുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dulquer Salmaanmalayalam newsmovie newsVishnu UnnikrishnanOru Yamandan Premakadha
News Summary - Dulquer’s Oru Yamandan Premakadha to release in March
Next Story