ഡബ്ബിങ് ആര്‍ടിസ്റ്റ് ആനന്ദവല്ലി അന്തരിച്ചു

16:34 PM
05/04/2019

തി​രു​വ​ന​ന്ത​പു​രം: പ്ര​മു​ഖ ഡ​ബ്ബി​ങ്​ ആ​ർ​ട്ടി​സ്​​റ്റും അ​ഭി​നേ​ത്രി​യു​മാ​യ സി.​ആ​ർ. ആ​ന​ന്ദ​വ​ല്ലി (67) അ​ന്ത​രി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഉ​ച്ച​ക്ക് 3.15ഒാ​ടെ​യാ​യി​രു​ന്നു അ​ന്ത്യം. ഏ​റെ​നാ​ളാ​യി ര​ക്താ​ർ​ബു​ദ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച​യോ​ടെ രോ​ഗം മൂ​ർ​ച്ഛി​ക്കു​ക​യാ​യി​രു​ന്നു. കൊ​ല്ലം വെ​ളി​യ​ത്ത് മ​ണി​പ്പു​ഴ വീ​ട്ടി​ൽ രാ​മ​ൻ​പി​ള്ള​യു​ടെ​യും ചെ​മ്പ​ക​ക്കു​ട്ടി​യ​മ്മ​യു​ടെ​യും മ​ക​ളാ​യി 1952 ജ​നു​വ​രി 14ന് ​ജ​നി​ച്ച ആ​ന​ന്ദ​വ​ല്ലി നാ​ല് പ​തി​റ്റാ​ണ്ടു​കാ​ലം സി​നി​മ ഡ​ബ്ബി​ങ്​ രം​ഗ​ത്തെ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു. മൂ​വാ​യി​ര​ത്തി​ലേ​റെ സി​നി​മ​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. കെ.​പി.​എ.​സി, കാ​ളി​ദാ​സ ക​ലാ​കേ​ന്ദ്രം തു​ട​ങ്ങി നി​ര​വ​ധി സ​മി​തി​ക​ളു​ടെ നാ​ട​ക​വേ​ദി​ക​ളി​ൽ സ​ജീ​വ​മാ​യി​രു​ന്നു. 

1969ൽ ​കോ​ട്ട​യം ചെ​ല്ല​പ്പ​​െൻറ ‘ചി​ത​ല് ക​യ​റി​യ ഭൂ​മി’ എ​ന്ന നാ​ട​ക​ത്തി​ലാ​യി​രു​ന്നു അ​ര​ങ്ങേ​റ്റം. ‘എ​നി​ക്ക് മ​ര​ണ​മി​ല്ല’ നാ​ട​ക​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് 1978ൽ ​മി​ക​ച്ച ന​ടി​ക്കു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡ് ല​ഭി​ച്ചു. തോ​പ്പി​ൽ ഭാ​സി​യു​മാ​യു​ള്ള പ​രി​ച​യ​ത്തി​ലൂ​ടെ​യാ​ണ് സി​നി​മ​യി​ലെ​ത്തി​യ​ത്. 1973ലെ ‘​ദേ​വി ക​ന്യാ​കു​മാ​രി’ എ​ന്ന മെ​റി​ലാ​ൻ​ഡ് ചി​ത്ര​ത്തി​നാ​ണ് ആ​ദ്യം ഡ​ബ്ബ് ചെ​യ്​​ത​ത്.  ഏ​ണി​പ്പ​ടി​ക​ളാ​ണ് അ​ഭി​ന​യി​ച്ച ആ​ദ്യ​ചി​ത്രം. പൂ​ർ​ണി​മ ജ​യ​റാം, ഗീ​ത, സു​മ​ല​ത, മാ​ധ​വി, മേ​ന​ക, അം​ബി​ക, ഉ​ർ​വ​ശി, കാ​ർ​ത്തി​ക, പാ​ർ​വ​തി, ഗൗ​ത​മി, സു​ഹാ​സി​നി, ശോ​ഭ​ന തു​ട​ങ്ങി​യ പ്ര​മു​ഖ ന​ടി​മാ​ർ​ക്ക് ശ​ബ്​​ദം ന​ൽ​കി. 1992ൽ ‘​ആ​ധാ​ര’​ത്തി​ലൂ​ടെ മി​ക​ച്ച ഡ​ബ്ബി​ങ് ആ​ർ​ട്ടി​സ്​​റ്റി​നു​ള്ള സം​സ്ഥാ​ന പു​ര​സ്കാ​രം ല​ഭി​ച്ചു. തൂ​വാ​ന​ത്തു​മ്പി​ക​ളി​ലെ ക്ലാ​ര​യും മ​ഞ്ഞി​ൽ വി​രി​ഞ്ഞ​പൂ​ക്ക​ളി​ലെ പ്ര​ഭ​യും ക​ന്മ​ദ​ത്തി​ലെ മു​ത്ത​ശ്ശി​യു​മെ​ല്ലാം ആ​ന​ന്ദ​വ​ല്ലി​യു​ടെ ക​രി​യ​റി​ലെ ശ്ര​ദ്ധേ​യ​പ്ര​ക​ട​ന​ങ്ങ​ളാ​ണ്. 

1997ൽ ​സൗ​ത്ത് ഇ​ന്ത്യ​ൻ ആ​ർ​ട്ടി​സ്​​റ്റ്​ അ​സോ​സി​യേ​ഷ‍​െൻറ ക​ലൈ സെ​ൽ​മം പു​ര​സ്കാ​രം, 1997ൽ ​ച​ല​ച്ചി​ത്ര പ്ര​തി​ഭ​ക്കും 2007ൽ ​മി​ക​ച്ച ക​ഥാ​കാ​രി​ക്കു​ള്ള കേ​ര​ള ഫി​ലിം ക്രി​ട്ടി​ക്സ് അ​വാ​ർ​ഡ്, 2009ൽ ​കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി​യു​ടെ ഗു​രു​പൂ​ജ പു​ര​സ്കാ​രം, 2011ൽ ​സൗ​ത്ത് ഇ​ന്ത്യ​ൻ സി​നി ആ​ർ​ട്ടി​സ്​​റ്റ്​ ആ​ൻ​ഡ് ഡ​ബ്ബി​ങ് യൂ​നി​യ​​െൻറ കു​റ​ൽ സെ​ൽ​വം, 2015ൽ ​മി​ക​ച്ച ഡ​ബ്ബി​ങ് ആ​ർ​ട്ടി​സ്​​​റ്റി​നു​ള്ള കേ​ര​ള ടെ​ലി​വി​ഷ​ൻ പു​ര​സ്കാ​രം എ​ന്നി​വ ല​ഭി​ച്ചി​ട്ടു​ണ്ട്. 2002ൽ ​പു​റ​ത്തി​റ​ങ്ങി​യ ‘മ​ഴ​ത്തു​ള്ളി​ക്കി​ലു​ക്ക’​ത്തി​ൽ ന​ടി ശാ​ര​ദ​ക്കു​വേ​ണ്ടി​യാ​ണ് അ​വ​സാ​നം ഡ​ബ്ബ് ചെ​യ്ത​ത്. ഏ​ഷ്യാ​നെ​റ്റി​ൽ സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന ‘നീ​ല​ക്കു​യി​ൽ’ എ​ന്ന സീ​രി​യ​ലി​ൽ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​െ​ക്ക​യാ​ണ് മ​ര​ണം. മ​ക്ക​ൾ: പ​രേ​ത​നാ​യ സം​വി​ധാ​യ​ക​ൻ ദീ​പ​ൻ, അ​നു​ല​ക്ഷ്മി. സം​സ്കാ​രം ശ​നി​യാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നി​ന് നേ​മം മേ​രി​ലാ​ൻ​റ് സ്​​റ്റു​ഡി​യോ​ക്ക് സ​മീ​പ​ത്തെ വീ​ട്ടു​വ​ള​പ്പി​ൽ.

Loading...
COMMENTS