Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഎ​െൻറ സിനിമയിൽ സ്​ത്രീ...

എ​െൻറ സിനിമയിൽ സ്​ത്രീ വിരുദ്ധത ഉണ്ടാവില്ല -ദുൽഖർ

text_fields
bookmark_border
dq
cancel

ത​​െൻറ സിനിമകളിൽ സ്​ത്രീവിരുദ്ധത ഉണ്ടാവില്ലെന്ന് യുവതാരം​ ദ​ുൽഖർ സൽമാൻ. ത​​െൻറ സിനിമകളിൽ ഇതുവരെ സ്​ത്രീവിരുദ്ധത ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയുമില്ലെന്ന്​ ഒരു ചാനലിന്​ നൽകിയ അഭിമുഖത്തിൽ ദുൽഖർ പറഞ്ഞു. സ്​ത്രീകളെ ബഹുമാനിക്കുന്ന വ്യക്​തിയാണ്​ വാപ്പ. സിനിമ കണ്ട്​ അദ്ദേഹത്തെ വിലയിരുത്തരുതെന്നും ദുൽഖർ കൂട്ടിചേർത്തു.

എനിക്ക്​ വാപ്പച്ചിയെ നന്നായറിയാം. സ്​ത്രീകളെ ബഹുമാനിക്കുന്ന വ്യക്​തിയാണ്​ ​ അദ്ദേഹം. സിനിമ കണ്ടോ, അതിലെ സംഭാഷണങ്ങൾ കൊണ്ടോ വാപ്പച്ചിയെ വിലയിരുത്തരുത്​. പൊതുവേദികളിൽ സ്​ത്രീകൾക്കെതിര ഒരിക്കൽ പോലും സംസാരിക്കാത്തയാളാണ്​ അദ്ദേഹമെന്നും ദുൽഖർ പറഞ്ഞു. ദിലീപിന് അമ്മയിൽ​ തിരിച്ചെടുക്കാൻ തീരുമാനിച്ചത്​ സംബന്ധിച്ച ചോദ്യത്തിനായിരുന്നു ദുൽഖർ ഇങ്ങനെ മറുപടി നൽകിയത്​.

ചെറുപ്പം മുതൽ രാഷ്​ട്രീയത്തിൽ നിന്ന്​ ഒഴിഞ്ഞ്​ മാറാനാണ്​ ശ്രമിച്ചിട്ടുള്ളത്​. സിനിമയിലെ ​രാഷ്​ട്രീയത്തിലോ ദേശീയ രാഷ്​ട്രീയത്തിലോ താൽപര്യമില്ല. എല്ലാ വിഷയത്തിലും രണ്ട്​ വശങ്ങളുണ്ട്​. അഭിപ്രായം പറയു​േമ്പാൾ അതിലൊരു വശത്ത്​ നിൽക്കേണ്ടി വരുമെന്ന്​ ദുൽഖർ വ്യക്​തമാക്കി.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dulqar salmanmoviesmalayalam newsActor mammotty
News Summary - Dq comment on women issue-Movies
Next Story