ഒടിയെൻറ ഭീതിപ്പെടുത്തുന്ന അനമോർഫിക് ആർട്ടുമായി യുവാവ്
text_fieldsഒടിയൻ എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കാത്ത ദിവസം ഇപ്പോൾ മലയാളികൾക്കിടയിലുണ്ടാവില്ല. അത്രത്തോളം പ്രതീക ്ഷയോടെ കാത്തിരുന്ന മറ്റൊരു ചിത്രം മലയാളത്തിൽ സമീപ കാലത്ത് വന്നിട്ടില്ല. ഒടിയെൻറ റിലീസിന് മുമ്പായി വിവി ധ തരത്തിലുള്ള പ്രചാരണ പരിപാടികളാണ് അണിയറപ്രവർത്തകർ ഒരുക്കിയത്. അതിൽ പ്രധാനപ്പെട്ടതായിരുന്നു ഒടിയൻ ആർട്ട്.
ഏറ്റവും ഒടുവിലായി ഒടിയൻ എന്ന കഥാപാത്രവുമായി ബന്ധപ്പെട്ട് പുറത്തുവന്ന പുതിയ കലാ സൃഷ്ടി മോഹൻലാൽ തെൻറ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചു. വിൻസെൻറ് പല്ലിശ്ശേരി എന്ന കലാകാരനാണ് ഒടിയെൻറ അനമോർഫിക് ചിത്രമൊരുക്കി ഞെട്ടിച്ചത്. കാണുന്നവർക്ക് വലിയ ദൃശ്യ വിരുന്നാണ് അനമോർഫിക് ആർട്ട്.
ഒടിയൻ സിനിമയുമായി ബന്ധപ്പെട്ട ശിൽപങ്ങളും ചിത്രങ്ങളും മറ്റ് കലാസൃഷ്ടികളും വലിയ രീതിയിലാണ് പ്രചരിക്കപ്പെട്ടത്. അതിൽ ചില സൃഷ്ടികൾ സംവിധായകൻ ശ്രീകുമാർ മേനോനും സാക്ഷാൽ മോഹൻലാലും സ്വന്തം പേജുകളിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
