വിലക്കുന്നതിനോട് യോജിപ്പില്ല, നിർമാതാക്കളുടെ ബുദ്ധിമുട്ടുകൾ ഷെയിൻ തിരിച്ചറിയണം -കമൽ

  • ‘കാരവൻ സംസ്കാരം വന്നതോടെ സെറ്റുകളിലേക്ക് ലഹരി വരാൻ തുടങ്ങി’

10:08 AM
03/12/2019

തിരുവനന്തപുരം: ഷെയിൻ നിഗമിനെ വിലക്കുന്നതിനോട് യോജിക്കുന്നില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ കമൽ. പക്ഷേ നിർമാതാക്കൾക്ക് ഉണ്ടായ ബുദ്ധിമുട്ടുകൾ ഷെയിൻ തിരിച്ചറിയണമെന്നും അദ്ദേഹം മീഡിയ വൺ ചാനലിനോട് പറഞ്ഞു.

 

സിനിമ സംവിധായകന്‍റെ കലയാണെന്നത് ലോകം മുഴുവൻ അംഗീകരിച്ചതാണ്. അത് അഭിനേതാവിന്‍റെ കലയല്ല എന്ന് തിരിച്ചറിയണം. മൂഡിന് അനുസരിച്ച് അഭിനയിക്കും എന്ന് പറയാൻ അഭിനേതാവിന് പറ്റില്ല. എല്ലാവർക്കും മൂഡ് വന്ന് സിനിമ തീർക്കാൻ പറ്റില്ല.

ലഹരി പ്രശ്നങ്ങൾ സിനിമയിൽ പണ്ടും ഉണ്ടായിട്ടുണ്ട്. ലഹരിയുടെ രീതി മാറിയിട്ടുണ്ടെന്ന് മാത്രം. പണ്ട് ഇത്തരം കാര്യങ്ങൾ സെറ്റിലേക്ക് കൊണ്ടുവരാതെ അകറ്റി നിർത്താൻ എല്ലാവരും ശ്രദ്ധിച്ചിരുന്നു. കാരവൻ സംസ്കാരം വന്നതോടെയാണ് ലഹരി സെറ്റിലേക്ക് വരാൻ തുടങ്ങിയത് -കമൽ വ്യക്തമാക്കി.

Loading...
COMMENTS