Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് ദിലീപും അമ്മയും
text_fieldsbookmark_border
ആലുവ: സബ് ജയിലിലെ തടവുപുള്ളിയായി മകനെ കണ്ടപ്പോൾ നടൻ ദിലീപിെൻറ അമ്മക്ക് സഹിക്കാനായില്ല. തനിക്ക് എല്ലാ സൗഭാഗ്യങ്ങളും കൊണ്ടുതന്ന മകൻ ജയിൽപുള്ളിയായി കണ്ട അമ്മ സരോജിനിയമ്മക്ക് സങ്കടം മറച്ചുെവക്കാൻ കഴിയുമായിരുന്നില്ല. ഒരു മാസത്തിനുശേഷം മകനെ കണ്ട അമ്മ ഇത്രയും നാൾ ഉള്ളിലൊതുക്കിയ വേദനയത്രയും പൊട്ടിക്കരച്ചിലായി പുറത്തുവന്നു. ഇതോടെ ദിലീപും അമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞു.
ഒരു മാസമായി റിമാൻഡിൽ കഴിയുന്ന ദിലീപിനെ കാണാനാണ് അമ്മ സരോജിനിയമ്മ ആലുവ സബ്ജയിലിലെത്തിയത് . വെള്ളിയാഴ്ച വൈകീട്ട് 3.25ഓടെയാണ് അവര്‍ എത്തിയത്. ദിലീപിെൻറ സഹോദരി ഭര്‍ത്താവ് സുരാജ് അതിന് മുേമ്പ ജയിലിലെത്തി അപേക്ഷ സമര്‍പ്പിച്ചിരുന്നു. ജയില്‍ സൂപ്രണ്ട് അനുമതി നല്‍കിയതോടെ അമ്മയും വന്നു. പത്ത് മിനിറ്റ് ജയിലില്‍ ചെലവഴിച്ചു. കരച്ചിലിനിടെ ഇരുവർക്കും അധികം സംസാരിക്കാനായില്ല. എങ്കിലും വീട്ടുകാര്യങ്ങളും മറ്റും പങ്കുെവച്ചു. ഭാര്യ കാവ്യയെയും മകള്‍ മീനാക്ഷിയെയും കുറിച്ച് അമ്മയോട് ദിലീപ് തിരക്കി. മീനാക്ഷിയെ നന്നായി നോക്കണമെന്നും പറഞ്ഞു. എന്നാണ് വീട്ടിലേക്ക് വരുന്നതെന്ന അമ്മയുടെ ചോദ്യത്തിന് ഉടന്‍ വരാമെന്നു പറഞ്ഞ് ഒഴിഞ്ഞുമാറി.
സഹോദരന് അനൂപും അമ്മക്കൊപ്പം ദിലീപിനെ കാണാന്‍ എത്തിയിരുന്നു. സി.സി.ടി.വി കാമറയുള്ള ഗാർഡിെൻറ മുറിയിലാണ് കൂടിക്കാഴ്ച ഒരുക്കിയത്. 3.39ന് നിറമിഴികളോടെയാണ് സരോജനിയമ്മയും അനൂപും ജയിലിൽനിന്നിറങ്ങിയത്.

Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story