ദിലീപിന് ജാമ്യം നിഷേധിച്ചത് സമാനമനസ്ക്കർക്കുള്ള സന്ദേശമെന്ന് കോടതി

12:30 PM
17/07/2017
actress attack case: dileep

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന് ജാമ്യം നിഷേധിച്ചത് സമാനമനസ്ക്കർക്കുള്ള സന്ദേശമാണ് അങ്കമാലി ഫസ്റ്റ് ക്ളാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി. പ്രതിഭാഗത്തിന്‍റെയും പ്രോസിക്യൂഷന്‍റെയും വാദങ്ങൾ കേട്ട് ദിലീപിന് മേൽ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റങ്ങൾ ഗുരുതരമാണെന്ന നിഗമനത്തിലാണ് കോടതി എത്തിയതെന്നും ദിലീപിന്‍റെ ജാമ്യഹരജി തള്ളിക്കൊണ്ടുള്ള വിധിപകർപ്പിൽ പറയുന്നുണ്ട്. കേസിനെ സ്വാധീനിക്കാൻ പ്രതിക്ക് കഴിയും.

കേസിൽ തുടർന്നുള്ള അന്വേഷണത്തിലും പ്രതിയുടെ സാന്നിധ്യം ആവശ്യമുള്ളതിനാലും സമാനമനസ്ക്കർക്ക് ഗൗരവമായ സന്ദേശം നൽകുന്നതിനുവേണ്ടിയും പ്രതിക്ക് മേൽ ചുമത്തിയ കുറ്റങ്ങൾ ലളിതമായി കാണാൻ നിർവാഹമില്ല. അതിനാൽ പരാതിക്കാരന് ജാമ്യം നൽകാൻ തയാറല്ല എന്നും കോടതി പറയുന്നു.

court order dileep

 

COMMENTS