Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightദിലീപിനെ അമ്മയിൽ...

ദിലീപിനെ അമ്മയിൽ നിന്ന് പുറത്താക്കി

text_fields
bookmark_border
ദിലീപിനെ അമ്മയിൽ നിന്ന് പുറത്താക്കി
cancel

കൊച്ചി: താരസംഘടനയായ അമ്മയിൽനിന്ന്​ ദിലീപിനെ​ പുറത്താക്കി​. ട്രഷറർ സ്​ഥാനത്തുനിന്നും പ്രാഥമികാംഗത്വത്തിൽനിന്നും അദ്ദേഹത്തെ പുറത്താക്കാൻ​ കൊച്ചിയിൽ ​മമ്മൂട്ടിയുടെ വസതിയിൽചേർന്ന എക്​സിക്യൂട്ടിവ്​ യോഗമാണ്​ തീരുമാനിച്ചത്​. ​​വൈസ്​ പ്രസിഡൻറ്​ മോഹൻലാൽ, ജനറൽ സെക്രട്ടറി മമ്മൂട്ടി, എക്​സിക്യൂട്ടിവ്​ കമ്മിറ്റി അംഗങ്ങളായ ​പൃഥ്വിരാജ്​, ആസിഫ്​ അലി, രമ്യ നമ്പീശൻ എന്നിവർ ദിലീപിനെ സംഘടനയിൽനിന്ന്​ പുറത്താക്കണമെന്ന്​ വാദിച്ചു. ‘അമ്മ’യുടെ ഭരണഘടന പ്രകാരം പെ​െട്ടന്ന്​ പുറത്താക്കാൻ കഴിയില്ലെന്ന അഭിപ്രായം ഉയർന്നപ്പോൾ ആദ്യം പുറത്താക്കൽ, പിന്നീട്​ ഭരണഘടന എന്ന നിലപാടാണ്​ യുവതാരങ്ങൾ കൈക്കൊണ്ടത്​. 

ഇരയാക്കപ്പെട്ടത്​ തങ്ങളുടെ ഒരംഗമാണെന്നും വ്യക്​തിപരമായും സംഘടനാപരമായും തങ്ങൾ ഇരയാക്കപ്പെട്ട സഹോദരിക്കൊപ്പമാണെന്നും യോഗത്തിന്​ ശേഷം മമ്മൂട്ടി മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. അന്വേഷണത്തിൽ തീരുമാനമാകുംവരെ കാത്തുനിന്നു എന്നേയുള്ളൂ. സംഘടനയിൽ ക്രിമിനലുകൾ ഉള്ളത്​ നാണക്കേടാണ്​. ഒാരോരുത്തരേയും തിരിച്ചറിയാൻ സംഘടന എന്ന നിലയിൽ ബുദ്ധിമുട്ടാണ്​. ഭാവിയിൽ ഇത്തരം പ്രശ്​നങ്ങൾ ഉണ്ടാകാതിരിക്കാൻ നടപടി സ്വീകരിക്കും. അമ്മ ജനറൽബോഡി യോഗവുമായി ബന്ധപ്പെട്ട വാർത്തസമ്മേളനത്തിലെ സംഭവവികാസങ്ങളിൽ മമ്മൂട്ടി ഖേദം പ്രകടിപ്പിച്ചു. ഇടവേള ബാബു, കലാഭവൻ ഷാജോൺ, ആസിഫലി എന്നിവരും യോഗത്തിൽ പ​െങ്കടുത്തു. പ്രസിഡൻറ്​ ഇന്നസ​െൻറ്​ ചികിത്സയിലായതിനാൽ എത്തിയില്ല.  

തുടർന്നുള്ള എല്ലാ നിയമനടപടികൾക്കും നടിക്കൊപ്പം തങ്ങൾ ഉണ്ടാകുമെന്ന്​ േയാഗത്തിന്​ ശേഷം ‘അമ്മ’ ഇറക്കിയ വാർത്തക്കുറിപ്പിൽ പറയുന്നു. നടിക്ക്​​ വീണ്ടും വേദനയുണ്ടാക്കുന്ന തരത്തിൽ ചിലർ നടത്തിയ പരാമർശങ്ങൾ പ്രതിഷേധാർഹമാണ്​.  ഭാവിയിൽ ഇത്തരം പരാമർശങ്ങൾക്കെതിരെ സംഘടനയുടെ ഭാഗത്തുനിന്ന്​ ശക്​തമായ നടപടിയുണ്ടാകും. തങ്ങളുടെ സഹോദരിക്ക്​ നേരിട്ട ദുരവസ്​ഥയുടെ പിന്നിലെ സത്യം കണ്ടെത്താൻ ദിനരാത്രങ്ങൾ പ്രയത്​നിച്ച പൊലീസിനും മന്ത്രിസഭക്കും മാധ്യമങ്ങൾക്കും നന്ദി അറിയിക്കുന്നതായും വാർത്തക്കുറിപ്പിൽ പറയുന്നു. 

ഇതിനിടെ, നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്​സ്​ അസോസിയേഷൻ, സാ​​േങ്കതികവിദഗ്​ധരുടെ സംഘടനയായ ഫെഫ്​ക ഡയറക്​ടേഴ്​സ്​ യൂനിയൻ എന്നിവയിൽനിന്നും ദിലീപിനെ പുറത്താക്കി. ദിലീപ്​ മുൻകൈ​െയടുത്ത്​ രൂപവത്​കരിച്ച ഫിലിം എക്​സിബിറ്റേഴ്​സ്​ യൂനിയൻ ഒാഫ്​ കേരള (ഫിയോക്​) എന്ന സംഘടനയുടെ പ്രസിഡൻറ്​ പദവിയിൽനിന്നും ദിലീപിനെ നീക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arrestedactor dileepactress attackactress attack caseactress abductionActress abduction casemalayalam newsAmma MeetingDileep CaseActor DileepKerala News
News Summary - Dileep suspenden from AMMa
Next Story