ജാമ്യം തേടി ദിലീപ് വീണ്ടും ഹൈകോടതിയിൽ
text_fieldsകൊച്ചി: നടിയെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപ് ജാമ്യം തേടി വീണ്ടും ഹൈകോടതിയെ സമീപിക്കും. ഒാണത്തിന് ശേഷം ജാമ്യഹരജി നൽകാനാണ് തീരുമാനം. അച്ഛെൻറ ശ്രാദ്ധത്തിന് പോകാൻ മജിസ്ട്രേറ്റ് കോടതി അനുമതി നൽകിയതും ദിലീപ് ജാമ്യ ഹരജിയിൽ ചൂണ്ടിക്കാട്ടുമെന്നാണ് സൂചന. മുമ്പ് ഹൈകോടതി രണ്ട് തവണയും അങ്കമാലി മജിസ്ട്രേറ്റ് കോടതി ഒരു തവണയും ദിലീപിെൻറ ജാമ്യഹരജി തള്ളിയിരുന്നു.
നേരത്തെ നടൻ ദിലീപ് ഹൈകോടതിയിൽ സമർപ്പിച്ച രണ്ടാം ജാമ്യഹരജിയും തള്ളിയിരുന്നു. ആദ്യ ജാമ്യഹരജി പരിഗണിച്ചപ്പോൾ ഉണ്ടായിരുന്ന സാഹചര്യത്തിൽ മാറ്റമുണ്ടായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും വിലയിരുത്തിയാണ് സിംഗിൾ ബെഞ്ച് രണ്ടാം തവണയും ഹരജി തള്ളിയത്.
നടിയുടെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണും മെമ്മറി കാർഡും നശിപ്പിെച്ചന്ന പ്രതികളായ അഭിഭാഷകരുടെ മൊഴി വിശ്വസനീയമല്ലെന്നും ഇവ കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്നുമുള്ള പ്രോസിക്യൂഷൻ വാദവും കണക്കിലെടുത്തായിരുന്നു നടപടി.
