Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫിയോക്കിന്‍റെ തലപ്പത്തേക്കില്ലെന്ന് ദിലീപ് 

text_fields
bookmark_border
dileep
cancel

കൊച്ചി: നിലവില്‍ ഒരു സംഘടനയുടെയും തലപ്പത്തേക്ക് ഇല്ലെന്ന് നടന്‍ ദിലീപ്. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് നടൻ ഫിയോക്കിന്‍റെ ഭാരവാഹികൾക്ക് ദിലീപ് കത്ത് നൽകി.  നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരളയുടെ പ്രസിഡന്‍റായി ദിലീപിനെ വീണ്ടും തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ സംഘടനയുടെ തലപ്പത്തേക്ക് വരില്ലെന്ന് ദിലീപ് വ്യക്തമാക്കുകയായിരുന്നു.

സംഘടനയ്ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും പ്രസിഡന്‍റ് സ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുത്തതില്‍ നന്ദിയുണ്ടെന്നും പറഞ്ഞാണ് ഫിയോകിന്‍റെ തീരുമാനത്തെ ദിലീപ് നിരസിച്ചത്.  നിലവില്‍ ഒരു സംഘടനയിലും പദവി ആഗ്രഹിക്കുന്നില്ലെന്നും ദിലീപ് കത്തില്‍ വ്യക്തമാക്കുന്നു. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dileep says he is not ready to head to fiok-movies news
Next Story