രാമലീല:സന്തോഷവാനായി ദിലീപ്
text_fieldsആലുവ: ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ‘രാമലീല’ റിലീസ് ചെയ്തത്തില് ദിലീപിന് സന്തോഷം. റിലീസ് കേന്ദ്രങ്ങളിലെ വിവരങ്ങള്‍ ജയില്‍ അധികൃതരാണ് അറിയിച്ചത്. വിവരമറിഞ്ഞ് ദിലീപ് പുഞ്ചിരിച്ചു. സഹോദരന് അനൂപും സഹോദരി ഭര്‍ത്താവ് സുരാജും ചിത്രത്തിെൻറ വിശേഷങ്ങള്‍ ജയിലിലെത്തി അറിയിച്ചു.
ദിലീപിെൻറ അറസ്റ്റിനെത്തുടർന്ന് പ്രേക്ഷക പ്രതികരണത്തെക്കുറിച്ച ആശങ്കമൂലം പലതവണ മാറ്റിവെച്ച ശേഷമാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളിൽ ചൂടേറിയ ചർച്ചകൾ നടന്നിരുന്നു. തിയറ്ററുകൾക്ക് മുന്നിൽ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ചിലയിടങ്ങളിൽ പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. വിവിധ കേന്ദ്രങ്ങളിൽ ആരാധകരുടെ നേതൃത്വത്തിൽ പരിപാടികളും നടന്നു.
എറണാകുളത്ത് തിയറ്ററിന് മുന്നിൽ സ്ഥാപിച്ച ദിലീപിെൻറ കൂറ്റൻ കട്ടൗട്ടിൽ പാലഭിഷേകം നടത്തിയായിരുന്നു ആഘോഷം. ചിത്രത്തിലെ ചില രംഗങ്ങൾക്കും സംഭാഷണങ്ങൾക്കും ദിലീപിെൻറ ജീവിതത്തിൽ ഇപ്പോഴുണ്ടായ സംഭവവികാസങ്ങളുമായി അസാധാരണ സാദൃശ്യമുണ്ടത്രേ.
