നിങ്ങടെ ഇന്ദിര ഗാന്ധി പല്ല് തേച്ചിട്ടില്ല; ശുഭരാത്രിയുടെ ടീസർ

20:32 PM
09/06/2019
Shubarathri

കെ.പി വാസൻ രചനയും സംവിധാനവും നിർവഹിക്കുന്ന ദിലീപ്- അനു സിത്താര ചിത്രം 'ശുഭരാത്രി'യുടെ ടീസർ പുറത്ത്. 'കോടതി സമക്ഷം ബാലൻ വക്കീലി'ന് ശേഷം കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ടാണ് ദിലീപിന്‍റെ പുതിയ ചിത്രം. കൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. അനു സിത്താരയാണ് നായിക. 

'ചെറുല്ലിൽ മൊയ്തീൻകുഞ്ഞ്' എന്ന ശക്തമായ കഥാപാത്രമായി സിദ്ദീഖ് എത്തുന്നു. നെടുമുടി വേണു, നദിയ മൊയ്തു, സായ്കുമാർ, സുരാജ് വെഞ്ഞാറന്മൂട്, സൈജു കുറുപ്പ്, നാദിർഷ, ഹരീഷ് പേരടി, സുധി കോപ്പ, സന്തോഷ് കീഴാറ്റൂർ, ഇന്ദ്രൻസ്, മണികണ്ഠൻ, പ്രശാന്ത്, ചേർത്തല ജയൻ, ഷിലു ഏബ്രഹാം, ആശ ശരത്, ശാന്തി കൃഷ്ണ, കെ.പി.എ.സി ലളിത, തെസ്നി ഖാൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. 

അരോമ മോഹൻ, എബ്രഹാം മാത്യു എന്നിവരാണ് നിർമാണം. സംഗീതം: ബിജിബാൽ, ഗാനരചന: ഹരിനാരായണൻ. ഛായാഗ്രഹണം: ആൽബി.

Loading...
COMMENTS