കൊതുക് ശല്യത്തിനിെട ജയിലിൽ ദിലീപിന് അത്താഴപ്പട്ടിണിയും
text_fieldsആലുവ: മൂന്നു ദിവസത്തെ ഇടവേളക്കുശേഷം ആലുവ സബ് ജയിലിൽ വീണ്ടും എത്തിയ നടൻ ദിലീപിനെ കാത്തിരുന്നത് അത്താഴപ്പട്ടിണി. ജയിലിലെ ആദ്യരാത്രിെയപ്പോലെ രൂക്ഷമായ കൊതുക് ശല്യത്തിന് പുറമെയാണ് ഇക്കുറി പട്ടിണിയും കിടക്കേണ്ടിവന്നത്. സമയം വൈകിയെത്തിയതിനാൽ ജയിൽഭക്ഷണം കിട്ടാതിരുന്നതാണ് കാരണം. ജയിൽ നിയമപ്രകാരം പുറത്തുനിന്ന് ഭക്ഷണം കൊണ്ടുവരാനും കഴിയില്ല. ഇതാണ് മുന്തിയ ഭക്ഷണശാലകളുടെ കൂടി ഉടമയായ നായകനെ പട്ടിണിയുടെ വില അറിയിച്ചത്.
ജയിലില്‍ നാലിനും അഞ്ചിനും ഇടയിലാണ് രാത്രിഭക്ഷണം വിതരണം ചെയുന്നത്. ആ സമയത്ത് രജിസ്റ്ററില്‍ പേരുള്ളവര്‍ക്കാണ് നല്‍കുക. പിന്നീട് ആരു വന്നാലും ഭക്ഷണം നല്‍കുന്ന പതിവ് സബ് ജയിലിലില്ല. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയശേഷം ശനിയാഴ്ച വൈകീട്ട് 5.35നാണ് ദിലീപിനെ ജയിലില്‍ എത്തിച്ചത്. അതിനുമുമ്പ് തന്നെ ഭക്ഷണ വിതരണം പൂർത്തിയായിരുന്നു. തടവുകാരില്‍ ആരെങ്കിലും ഭക്ഷണം വാങ്ങിവെച്ചശേഷം കഴിക്കാതെ പങ്കുെവച്ചെങ്കില് മാത്രമാണ് വൈകിയെത്തുന്നവർക്ക് ഭക്ഷണം ലഭിക്കുക. ഇതേ രീതിയില്‍ തടവുകാരിൽ ആർക്കെങ്കിലും അനുകമ്പ തോന്നിയിട്ടുണ്ടെങ്കിലേ പേരിനെങ്കിലും എന്തെങ്കിലും കഴിക്കാൻ കഴിഞ്ഞിട്ടുണ്ടാകൂ. എന്നാൽ, ജയിലിൽ പ്രതികൾക്ക് നൽകുന്ന ഭക്ഷണം പലപ്പോഴും ഒരാൾക്ക് പോലും വിശപ്പടക്കാൻ മതിയാകുന്നതല്ല.
ചോദ്യം ചെയ്യാൻ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയ ദിവസങ്ങളിൽ ദിലീപിന് പൊലീസ് ക്ലബില്‍വെച്ചാണ് ഭക്ഷണം നല്‍കിയിരുന്നത്. പുറത്തെ ഹോട്ടലുകളില്‍നിന്ന് വാങ്ങിയാണ് ഭക്ഷണമെത്തിച്ചിരുന്നത്. തെളിവെടുപ്പിന്പോയപ്പോള്‍ മാധ്യമങ്ങളും ജനങ്ങളും വളയുന്നത് മുന്നിൽകണ്ട് പൊലീസ് കാവലില്‍ ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കിയിരുന്നു.
ആദ്യരാത്രി കിടന്ന രണ്ടാം നമ്പര്‍ സെല്ലാണ് ഇത്തവണയും ദിലീപിന് നല്‍കിയിരിക്കുന്നത്. ശനിയാഴ്ചയും കൂവലോടെയാണ് ദിലീപിനെ ജയിലിലേക്ക് വരവേറ്റത്. അനുകൂലികളെന്നു തോന്നിക്കുന്ന ചിലർ ജയ് വിളിച്ചു. ഇതോടെ മറ്റുള്ളവരുടെ കൂവലിെൻറ ശക്തി കൂടി. അതിനുശേഷം അനുകൂലികളുടെ ശബ്ദം കേട്ടില്ല. അനുകൂല മുദ്രാവാക്യം കേട്ടപ്പോൾ അവരെ നോക്കി ചിരിച്ച് കൈയുയര്‍ത്തി കാട്ടാനും ദിലീപ് മറന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
