'ജയിലില്‍ സ്വന്തം മകനായാല്‍ പോലും കോടതി നടപടികള്‍ക്ക് ശേഷമേ സന്ദർശിക്കൂ'
text_fieldsകൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ആലുവ സബ് ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ താരങ്ങള്‍ സന്ദര്ശിക്കുന്നതിനെതിെര സംവിധായകൻ വിനയൻ. ഇത്തരം കേസില്‍ പ്രതിയായി ജയിലില്‍ കിടക്കുന്നത് സ്വന്തം മകനായാല്‍പോലും കോടതി നടപടികള്‍ പൂര്‍ത്തിയായശേഷം മാത്രമേ സന്ദര്‍ശിക്കൂ എന്ന് അദ്ദേഹം പറഞ്ഞു. ദിലീപ് അച്ഛെൻറ ശ്രാദ്ധ ചടങ്ങിന് പുറത്തിറങ്ങുന്നതിനു മുമ്പ് താരങ്ങള്‍ കൂട്ടത്തോടെ ജയിലില്‍ കാണാനെത്തുന്നതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഈ വിഷയം കൂടുതലായി ചര്‍ച്ചചെയ്യപ്പെടുമ്പോള്‍ ധൈര്യപൂര്‍വം കേസുമായി മുന്നോട്ടുവന്ന ഇരയായ പെണ്‍കുട്ടിയുടെ വേദന മുങ്ങിപ്പോകരുത്. പൊലീസ് സത്യസന്ധമായാണ് അന്വേഷിക്കുന്നത്. കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി ശ്രദ്ധയില്പെട്ടിട്ടില്ലെന്നും വിനയൻ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
