അച്ഛെൻറ ശ്രാദ്ധത്തിന് ബലിയിടാൻ ദിലീപിന് അനുമതി
text_fieldsഅങ്കമാലി: നടിയെ ഉപദ്രവിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപിന് പിതാവിെൻറ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ അങ്കമാലി കോടതി അനുമതി നല്കി. സെപ്റ്റംബര്‍ ആറിന് രാവിലെ ഏഴു മുതല്‍ ഉച്ചക്ക് 11വരെ ദിലീപിെൻറ വീട്ടില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനാണ് അനുമതി.
ശനിയാഴ്ച രാവിലെയാണ് ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ അനുമതി ആവശ്യപ്പെട്ട് ദിലീപിെൻറ അഭിഭാഷകന് പി.രാമന്‍പിള്ള കോടതിയെ സമീപിച്ചത്. ഉച്ചക്കു ശേഷം അപേക്ഷ പരിഗണനക്കെടുത്തപ്പോള്‍ പ്രോസിക്യൂഷന് ഇതിനെ ശക്തമായി എതിര്‍ത്തു. പിതാവിെൻറ ശ്രാദ്ധ ചടങ്ങ് ദിലീപിന് നേരേത്ത അറിയാമായിരുന്നിട്ടും അപേക്ഷ വൈകി നല്‍കിയത് ബോധപൂര്‍വമാണെന്നും ദുരുദ്ദേശ്യമുണ്ടെന്നും പ്രോസിക്യൂഷന് വാദിച്ചു. തെളിവുകള്‍ നശിപ്പിക്കുന്നതിനും സാക്ഷികളെ സ്വാധീനിക്കുന്നതിനും സുരക്ഷ പാളിച്ചക്കും ഇത് കാരണമാകുമെന്നും ചൂണ്ടിക്കാട്ടി. എന്നാല്‍, ദിലീപിെൻറ അഭിഭാഷകന് ഇത് ചോദ്യംചെയ്തു. ദിലീപ് കുറ്റാരോപിതൻ മാത്രമാണെന്നും പിതാവിെൻറ ശ്രാദ്ധചടങ്ങില്‍ പങ്കെടുക്കുന്നതില്‍ ഇതുവരെ മുടക്കം വരുത്തിയിട്ടില്ലെന്നും അനുമതിയെ എതിര്‍ക്കുന്നത് പൊലീസ് നടത്തിവരുന്ന ആസൂത്രിത നീക്കത്തിെൻറ ഭാഗമാണെന്നും വാദിച്ചു.
തുടര്‍ന്നാണ് കോടതി പൊലീസ് സുരക്ഷയില്‍ നാലു മണിക്കൂര്‍ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയത്. ആലുവ മണപ്പുറത്തും സമീപത്തെ കൊട്ടാരംകടവിലെ വീട്ടിലുമാണ് ചടങ്ങ് നടക്കുക.അതിനിടെ, ദിലീപിെൻറ റിമാന്‍ഡ് കാലാവധി അങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്കു കൂടി നീട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
