ദിലീപിന്​ വിദേശ യാത്രക്ക്​ അനുമതി

17:33 PM
09/11/2018
Dileep

കൊച്ചി: നടിയ ആക്രമിച്ച കേസിൽ കുറ്റാരോപിതനായ ദിലീപിന്​ വിദേശയാത്രക്ക്​ അനുമതി. പ്രൊഫസർ ഡിങ്കൻ എന്ന ചിത്രത്തി​​​െൻറ ഷൂട്ടിങ്ങിനായി വിദേശത്ത് പോകുന്നതിന് അനുമതി തേടി വ്യാഴാഴ്​ച കോടതിയെ സമീപിച്ചിരുന്നു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ​താരത്തിന് അനുമതി നൽകിയത്​​. 

നടിയെ ആക്രമിച്ച കേസിലെ പ്രതിയായതിനെ തുടർന്ന്​ ദിലീപിന് ഇന്ത്യവിട്ട് പുറത്ത് പോകുന്നതിന്​ വിലക്കുണ്ടായിരുന്നു. കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന പാസ്പോര്‍ട്ട് താല്‍ക്കാലികമായി തിരികെ നല്‍കാനും ഉത്തരവായി. 

പ്രശസ്ത ഛായഗ്രാഹകന്‍ രാമചന്ദ്രബാബു ആദ്യമായി സംവിധാനം ചെയ്യുന്ന ​പ്രൊഫസർ ഡിങ്ക​​​െൻറ ലണ്ടനിലെ ഭാഗങ്ങൾ ചിത്രീകരിക്കാനായാണ്​ താര​ വിദേശ യാത്രാനുമതി തേടിയത്​​. നമിത പ്രമോദ് നായികയാകുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട്, സൃന്ദ, അജു വര്‍ഗീസ് എന്നിവരും അഭിനയിക്കുന്നുണ്ട്​.

Loading...
COMMENTS