Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ധനുഷിനൊപ്പം മഞ്ജു; അസുരൻ ഫസ്റ്റ് ലുക്ക്

text_fields
bookmark_border
ധനുഷിനൊപ്പം മഞ്ജു; അസുരൻ ഫസ്റ്റ് ലുക്ക്
cancel

മഞ്ജു വാര്യരുടെ തമിഴ് ചിത്രം അസുരന്‍റെ ഫസ്റ്റ് ലുക്ക് പുറത്ത്. ധനുഷ് നായകനാകുന്ന ചിത്രം വെട്രിമാരനാണ് സംവിധാനം ചെയ്യുന്നത്. രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ധനുഷ് എത്തുന്നത്. തമിഴ് നോവലിസ്റ്റ് പൂമണി രചിച്ച ‘വെക്കൈ’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ‘അസുരന്‍’ ഒരുങ്ങുന്നത്.

ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് തനു ആണ് അസുരന്‍ നിര്‍മ്മിക്കുന്നത്. ബലാജി ശക്തിവേല്‍, പ്രകാശ് രാജ്, പശുപതി, സുബ്രഹ്മണ്യ ശിവ, പവന്‍, യോഗി ബാബു, ആടുകളം നരന്‍, തലൈവാസല്‍ വിജയ് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിലെത്തുന്നുണ്ട്. ഒക്ടോബര്‍ നാലിന് അസുരന്‍ തീയറ്ററുകളിലെത്തും.

#ASURAN #VETRIMAARAN #DHANUSH #KALAIPULISTHANU

A post shared by Manju Warrier (@manju.warrier) on

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Dhanush Manju Warrier Asuran First Look-Movie News
Next Story