Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അതിശയൻ തിരിച്ചുവരുന്നു; കളിക്കൂട്ടുകാരനായി

text_fields
bookmark_border
devadas-new-movie
cancel

അതിശയൻ, ആനന്ദ ഭൈരവി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക്​ സുപരിചിതനായ ദേവദാസ്​ വീണ്ടും മലയാള സിനിമയിലേക്ക്​ തിരിച്ചുവരുന്നു. ദേവദാസിന്‍റെ പിതാവും പ്രമുഖ നടനുമായ ഭാസി പടിക്കല്‍(രാമു) കഥയും തിരക്കഥയും സംഭാഷണവും ഒരുക്കി ദേവാമൃതം സിനിമ ഹൗസ് നിര്‍മ്മിച്ച് പി.കെ ബാബുരാജ് സംവിധാനം ചെയ്യുന്ന 'കളിക്കൂട്ടുകാരി'ലാണ് ദേവദാസ് കേന്ദ്രകഥാപാത്രമാകുന്നത്.

പത്തൊമ്പത് വയസ്സുള്ള ആറ് സുഹൃത്തുക്കളുടെ അതിജീവനത്തിന്‍റെയും പോരാട്ടത്തിന്‍റെയും കഥയാണ് കളിക്കൂട്ടുകാര്‍ പറയുന്നത്. കുട്ടിക്കാലം മുതലേ ഒരുമിച്ച് കളിച്ചുവളര്‍ന്ന് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളായി ഒരുമിച്ച് മുന്നേറുമ്പോള്‍ അവരുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന ചില സംഭവങ്ങളിലൂടെയും വ്യക്തികളിലൂടെയുമാണ് കളിക്കൂട്ടുകാര്‍ കഥ വികസിക്കുന്നത്.

നിധിയാണ്​ ചിത്രത്തിൽ നായികയായി എത്തുന്നത്​. ടീനേജ്​ പ്രായത്തില്‍ നേരിടേണ്ടി വരുന്ന ചില സാമൂഹിക പ്രശ്നങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നതെന്നും ആക്ഷനും സസ്പെന്‍സുമൊക്കെയുള്ള ചിത്രം പൂര്‍ണ്ണമായും ഒരു ഫാമിലി എന്‍റര്‍ടെയ്നറാണ്.

സലിംകുമാര്‍,ജനാര്‍ദ്ദനന്‍,കുഞ്ചന്‍, ഇന്ദ്രന്‍സ്, രഞ്ജി പണിക്കര്‍, ബൈജു, ഷമ്മി തിലകന്‍, രാമു, ശിവജി ഗുരുവായൂര്‍, , വിവേക് ഗോപന്‍, സുനില്‍ സുഖദ, സുന്ദര പാണ്ഡ്യന്‍, ബിന്ദു അനീഷ്, രജനി മുരളി എന്നിവരും ഈ ചിത്രത്തിലെ അഭിനേതാക്കളാണ്.

പ്രദീപ് നായര് ഛായാഗ്രഹണവും അയൂബ് ഖാന്‍ എഡിറ്റിങ്ങും നിർവഹിക്കും. ബിജിബാലാണ്​ പശ്ചാത്തല സംഗീതം. വിഷ്ണു മോഹന്‍ സിത്താരയും വിനു തോമസുമാണ്​ സംഗീത സംവിധാനം ചെയ്യുന്നത്​. റഫീക്ക് അഹമ്മദ്, ഹരിനാരായണന്‍ എന്നിവരാണ്​ ഗാനരചന.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - devadas back to acting-movie news
Next Story