Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightവീണ്ടും തിരക്കഥയെഴുതാൻ...

വീണ്ടും തിരക്കഥയെഴുതാൻ ഡെന്നീസ്​ ​ജോസഫ്​; ഒമർ ലുലു സംവിധാനം; നായകനായി സൂപ്പർതാരം

text_fields
bookmark_border
വീണ്ടും തിരക്കഥയെഴുതാൻ  ഡെന്നീസ്​ ​ജോസഫ്​; ഒമർ ലുലു സംവിധാനം; നായകനായി സൂപ്പർതാരം
cancel
camera_alt??????? ?????????????? ?????????? ??????

കൊച്ചി: മലയാള സിനിമക്ക്​ വലിയ ഹിറ്റുകൾ സമ്മാനിച്ച ഡെന്നീസ്​ ജോസഫ്​ വീണ്ടും തിരക്കഥയൊരുക്കുന്നു. സംവിധായ കൻ ഒമർലുലുവാണ്​ ഇതു സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്​.

‘‘ഇന്ന് അങ്ങനെ കഥകളുടെ രാജാവിനെ മടയില്‍ പോയി കണ്ടു. ഒരു കിടിലന്‍ കഥ എഴുതി തരാമെന്ന് സമ്മതിച്ചിട്ടുണ്ട്​’’ എന്ന കമ​േൻറാടെ ഡെന്നീസ്​ ജോസഫിനൊപ്പം നിൽക്കുന്ന ചിത്രവും ഒമർലുലു ഫേസ്​ബുക്കിൽ പോസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരാനിരിക്കുന്നതേയുള്ളൂ. നായകനായി മലയാളത്തിലെ സൂപ്പർതാരം എത്തുമെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്​.

എൺപതുകളിലും തൊണ്ണൂറുകളിലും തീയേറ്റർ പൂരപ്പറമ്പാക്കിയ പല സിനിമകളുടെയും തിരക്കഥ നിർവഹിച്ചത്​ ഡെന്നീസ്​ ജോസഫ്​ ആയിരുന്നു. നിറക്കൂട്ട്, രാജാവി​​െൻറ മകന്‍, ന്യൂഡല്‍ഹി, നമ്പര്‍ 20 മദ്രാസ് മെയില്‍, കോട്ടയം കുഞ്ഞച്ചന്‍, സംഘം, എഫ്​.​െഎ.ആർ, പാളയം, ഭൂമിയിലെ രാജാക്കൻമാർ, ഇന്ദ്രജാലം തുടങ്ങിയ ഹിറ്റ്​ ചിത്രങ്ങളുടെയെല്ലാം തിരക്കഥയൊരുക്കി. മനു അങ്കിൾ, അപ്പു, അഥർവ്വം എന്നീ ചിത്രങ്ങൾ സംവിധാനവും ചെയ്​തിട്ടുണ്ട്​.

2013ൽ പുറത്തിറങ്ങിയ മോഹൻലാൽ-പ്രിയദർശൻ ചിത്രം ഗീതാഞ്​ജലിക്കാണ്​​ ഒടുവിലായി തിരക്കഥയൊരുക്കിയത്​. ഡെന്നീസ്​ ജോസഫി​​െൻറ ജീവിതകഥയായ ‘നിറക്കൂട്ടുകളി​ല്ലാതെ’ മാധ്യമം ആഴ്​ചപതിപ്പ്​ പ്രസിദ്ധീകരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MohanlalmalayalamOmar Luludennis jospeh
News Summary - dennis jospeh omar lulu malayalam mohanlal-movie news
Next Story