ആട്​ 2ലെ ഡിലീറ്റ്​ ചെയ്​ത​ രംഗങ്ങൾ പുറത്ത്​ വിട്ട്​ അണിയറക്കാർ

21:51 PM
11/01/2018
aadu-2

തിയറ്ററിൽ സൂപ്പർഹിറ്റായി ഒാടിക്കൊണ്ടിരിക്കുന്ന ജയസൂര്യ ചിത്രം ആട്​ 2 വിലെ ഡിലീറ്റ്​ ചെയ്​ത രംഗം അണിയറക്കാർ യൂട്യൂബിലൂടെ പുറത്ത്​ വിട്ടു. ഷാജി പാപ്പൻ എന്ന ജയസൂര്യയുടെ കഥാപാത്രത്തി​​​െൻറ വീട്ടിൽ നടക്കുന്ന ചില രംഗങ്ങളാണ്​ പ്രേക്ഷകർക്കായി പുറത്ത്​ വിട്ടിരിക്കുന്നത്​. 

ക്രിസ്​മസ്​ റിലീസായി തിയേറ്ററിലെത്തിയ ആട്​ 2, മികച്ച പ്രതികരണവുമായി പ്രദർശനം തുടരുകയാണ്​. കൂടെ ഇറങ്ങിയ മമ്മൂട്ടിയുടെ ബിഗ്​ ബഡ്​ജറ്റ്​ മാസ്​റ്റർ പീസും തിയേറ്ററുകളിൽ പ്രേക്ഷകരെ നിറച്ച്​ മുന്നേറുന്നുണ്ട്​. മായാനദി, വിമാനം തുടങ്ങിയ ചിത്രങ്ങളും മികച്ച അഭിപ്രായം നേടി.

Loading...
COMMENTS