ദിലീപിനെതിരെ പത്തുകോടിയുടെ മാനനഷ്ടക്കേസുമായി ലിബര്‍ട്ടി ബഷീര്‍

10:58 AM
12/05/2018

കൊച്ചി: ദിലീപിനെതിരെ മാനനഷ്ടക്കേസുമായി ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ മുന്‍ പ്രസിഡന്‍റ് ലിബര്‍ട്ടി ബഷീര്‍. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ലിബര്‍ട്ടി ബഷീര്‍ തെറ്റായ പ്രചരണങ്ങള്‍ നടത്തിയെന്ന് ദിലീപ് പ്രചരിപ്പിക്കുകയാണെന്നാണ് പരാതി. ആരോപണങ്ങള്‍ പിന്‍വലിച്ച് ദിലീപ് മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം 10 കോടി നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് ലിബര്‍ട്ടി ബഷീര്‍ ദിലീപിന് വക്കീല്‍ നോട്ടീസ് അയച്ചു. നോട്ടീസ് ലഭിച്ച് 10 ദിവസത്തിനകം ഒരു ദേശീയ മാധ്യമത്തിലൂടെ മാപ്പ് പറയണമെന്നാണ് ആവശ്യം. അല്ലാത്തപക്ഷം മാനനഷ്ടക്കേസുമായി മുന്നോട്ടുപോകുമെന്നും നോട്ടീസിലുണ്ട്.

Loading...
COMMENTS