Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightദശമൂലം ദാമു...

ദശമൂലം ദാമു വരുന്നു ‘നായകനായി’ VIDEO 

text_fields
bookmark_border
dashamoolam-damu
cancel

ഷാഫിയുടെ സൂപ്പർഹിറ്റ്​ മമ്മൂട്ടി ചിത്രം ചട്ടമ്പിനാടിലെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു ദശമൂലം ദാമു. സുരാജ്​ വെഞ്ഞാറമൂട്​ അവതരിപ്പിച്ച ദാമു ഇൗയിടെയായി ട്രോളൻമാരുടെ ഇഷ്​ട താരമാണ്​. രമണനും മണവാളനും കീഴടക്കിയ ട്രോൾ മീമുകളിൽ ഇപ്പോൾ ദാമുവാണ്​ രാജാവ്​. ട്രോളുകളിലൂടെ പുനർജന്മം ലഭിച്ച രമണനെപ്പോലെ ദശമൂലവും തിരിച്ചുവരാൻ ഒരുങ്ങുകയാണ്​. 

സംവിധായകൻ ഷാഫിയാണ്​ ദശമൂലം ദാമുവി​നെ വീണ്ടും ബിഗ്​ സ്​​ക്രീനിലേക്ക്​ എത്തിക്കാനൊരുങ്ങുന്നത്​. ട്രോളുകളിലൂടെ ദാമു തരംഗമാവുന്നത്​ കണ്ട്​ സുരാജ്​ ഷാഫിയെ വിളിച്ചെന്നും ദാമുവായി ഒരിക്കൽ കൂടി അഭിനയിക്കാനുള്ള താൽപര്യം പ്രകടിപ്പിച്ച സുരാജിനോട്​ ഷാഫി സമ്മതം മൂളിയെന്നുമാണ്​ റിപ്പോർട്ടുകൾ. 

ചട്ടമ്പിനാട് സിനിമയുടെ വിജയത്തിൽ മുഖ്യപങ്കുവഹിച്ച  കഥാപാത്രമായിരുന്നു സുരാജിന്‍റെ ദാമു. ദാമുവിനെ ഒരിക്കൽ കൂടി കാണാൻ കാത്തിരിക്കുകയാണ്​ ട്രോളൻമാരും സിനിമാ പ്രേമികളും.

Show Full Article
TAGS:suraj venjaramood director shafi dashamoolam damu movie news malayalam news 
News Summary - dashamoolam damu coming back-movie news
Next Story