Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമലാപോളി​െൻറ പരാതിയിൽ നൃത്താധ്യാപകൻ അറസ്​റ്റിൽ

text_fields
bookmark_border
Amala Paul Crime-Branch
cancel

ചെന്നൈ: അപമര്യാദയായി പെരുമാറിയെന്നാരോപിച്ച്​ മലയാളി നടി അമലാ പോൾ നൽകിയ പരാതിയിൽ നൃത്ത സ്കൂൾ ഉടമസ്ഥനും അധ്യാപകനും ആയ യുവാവിനെ തമിഴ്​നാട്​ പൊലീസ് അറസ്​റ്റ്​ ചെയ്തു. കൊട്ടിവാക്കം സ്വദേശി അതിയേഷനെയാണ്​ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​. പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടു.

അമല പോൾ ഉൾപ്പെടെ സിനിമാ പ്രവർത്തകർ ഇൗ മാസം മൂന്നിനു മലേഷ്യയിൽ സ്ത്രീ ശാക്തീകരണം വിഷയത്തിൽ മെഗാ ഷോ അവതരിപ്പിക്കുന്നുണ്ട്. മൂന്നു ദിവസമായി ഇതി​​​​െൻറ പരിശീലനം ചെന്നൈയിലെ സ്​റ്റുഡിയോയിൽ നടക്കുന്നു. ഇവിടെ വെച്ച്​  അതിയേഷൻ അപമര്യാദയായി പെരുമാറിയെന്നാണു പരാതി. ഒറ്റയ്ക്കു യാത്ര ചെയ്യുന്ന പ്രഫഷനലുകളായ സ്ത്രീകളുടെ സുരക്ഷ കൂടി കണക്കിലെടുത്താണു പരാതി നൽകിയത്. ചെന്നൈ മാമ്പലം പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണു നടി പരാതി നൽകിയത്. അതിയേഷനെ അറസ്റ്റ് ചെയ്ത പൊലീസ് പ്രാഥമിക ചോദ്യം ചെയ്യലിനു ശേഷം ജാമ്യത്തിൽ വിടുകയായിരുന്നു. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dance teacher arrested in amala paul complaint-Movies
Next Story