ഡി സിനിമാസ് ൈകയേറ്റം: ഭൂമിയവകാശത്തിൽ ഉറച്ച് ദിലീപും കൊച്ചിൻ ദേവസ്വം ബോർഡും
text_fieldsതൃശൂർ: നടൻ ദിലീപിെൻറ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി.സിനിമാസ് ഭൂമി ൈകയേറ്റ ആരോപണത്തിൽ, ഭൂമിയുടെ ഉടമസ്ഥാവകാശത്തിൽ ഉറച്ച് ദിലീപും, കൊച്ചിൻ ദേവസ്വം ബോർഡും. എന്നാൽ കൈയേറ്റ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായി പരാതിക്കാരൻ സന്തോഷ് . ഭൂമി ൈകയേറ്റത്തിൽ കലക്ടറുടെ ചേംബറിൽ നടന്ന അന്തിമ വാദത്തിലായിരുന്നു കക്ഷികൾ നിലപാടിലുറച്ച് നിന്നത്. വാദം പൂർത്തിയാക്കി കക്ഷികളുടെ നിലപാടുകൾ ശേഖരിക്കുകയും, രേഖകളുടെ പരിശോധനകളും പൂർത്തിയാക്കി തീരുമാനമെടുക്കുന്നതിന് കലക്ടർ ഡോ.എ. കൗശിഗൻ വിഷയം മാറ്റിവെച്ചു.
വാദം പൂർത്തിയാക്കിയെങ്കിലും ഉടമസ്ഥാവകാശം തെളിയിക്കാനുള്ള രേഖകൾ ഇപ്പോഴും പൂർണമായും ലഭിക്കാത്ത സാഹചര്യത്തിലാണ് പരിശോധനക്കായി കലക്ടർ മാറ്റിവെച്ചതെന്നാണ് സൂചന. കഴിഞ്ഞ 14നായിരുന്നു അന്തിമവാദം കലക്ടർ നിർദേശിച്ചിരുന്നതെങ്കിലും രേഖകൾ ഹാജരാക്കാൻ വീണ്ടും സമയം വേണമെന്ന കക്ഷികളുടെ ആവശ്യത്തിലായിരുന്നു അന്തിമവാദം ചൊവ്വാഴ്ചയിലേക്ക് മാറ്റിയത്. വൈകീട്ട് നാലരയോടെ വാദം ആരംഭിച്ചതിൽ കൊച്ചിൻ ദേവസ്വം ബോർഡാണ് ഉടമാവകാശത്തിൽ നിലപാട് വ്യക്തമാക്കി ആദ്യം രേഖകൾ ഹാജരാക്കിയത്.
വലിയതമ്പുരാൻ കോവിലകമുൾപ്പെടുന്ന പ്രദേശം, ഡി സിനിമാസിൽ ഒന്നര സെൻറ് അധികമായി കണ്ടെത്തിയ ഭൂമിയുൾപ്പെടുന്ന ശ്രീധരമംഗലം, കണ്ണമ്പുഴ ക്ഷേത്രമുൾപ്പെടെ സമീപത്തെ ക്ഷേത്രഭൂമികളും ഉൾപ്പെടെ കൊച്ചിൻ ദേവസ്വം ബോർഡിേൻറതാണ്. 1950ലെ ഹിന്ദുമതസ്ഥാപന നിയമമനുസരിച്ച് ഇത് ദേവസ്വം ബോർഡിെൻറ ആസ്തിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് കലക്ടറെ അറിയിച്ചു. ഇതുസംബന്ധിച്ച രേഖകളും പരിശോധനക്ക് സമർപ്പിച്ചു. ദേവസ്വം ബോർഡിന് വേണ്ടി സ്പെഷൽ തഹസിൽദാറാണ് ഹാജരായത്. വസ്തു നിയമപരമായി രജിസ്റ്റർ ചെയ്താണ് വാങ്ങിയതെന്ന് ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകൻ അറിയിച്ചു.
1976ൽ ഭൂമി സർക്കാർ കണ്ടുകെട്ടി പട്ടയഭൂമിയായി തിരിച്ച് വിറ്റതിലൂടെ കൈമാറ്റം ചെയ്യപ്പെട്ടതാവാമെന്നും, നിയമപരമായാണ് വസ്തു സ്വന്തമാക്കിയതെന്നും ദിലീപിെൻറ അഭിഭാഷകൻ അറിയിച്ചു. എന്നാൽ ഭൂമി ൈകയേറിയതാണെന്ന ആരോപണത്തിൽ ഉറച്ചു നിന്ന പരാതിക്കാരൻ കെ.സി. സന്തോഷ്, ഹിന്ദുമത സ്ഥാപന നിയമപ്രകാരം മുതൽകൂട്ടിയ ഭൂമി കൈമാറ്റത്തിന് വ്യവസ്ഥയില്ലെന്നും ൈകയേറിയതാണെന്നും സന്തോഷ് പറഞ്ഞു. ഇതോടൊപ്പം ൈകേയറ്റമില്ലെന്ന് കണ്ടെത്തിയ ലാൻഡ് റവന്യൂ കമീഷണറുടെയും, ജില്ല സർവേയറുടെയും റിപ്പോർട്ടുകളും വാദത്തിൽ ഹാജരാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
