ഹരിമുരളീരവം പാടി താനോസ്, മണവാളനായി ജോക്കർ; വൈറലായി അജ്മലിെൻറ കട്സ്
text_fieldsഅവഞ്ചേഴ്സിെൻറ വില്ലൻ താനോസ് ഹരിമുരളീരവം പാടിയാൽ എങ്ങനെയിരിക്കും..? ജാക്വിൻ ഫീനിക്സിന് ഒാസ്കർ നേടിക്കൊടുത്ത ജോക്കർ മണവാളനായി എത്തിയാൽ എങ്ങനെയുണ്ടായിരിക്കും..? ചിരിപൊട്ടുന്ന ഇത്തരം സങ്കൽപ്പങ്ങൾക്ക് ജീവൻ പകർന്നിരിക്കുകയാണ് അജ്മൽ സാബുവെന്ന എഡിറ്റർ. നേരത്തെ ട്രംപിനെ കൊണ്ട് മലയാളം പാട്ട് പാടിച്ച് ഹിറ്റാക്കിയ അജ്മൽ സാബുവിെൻറ പുതിയ വിഡിയോകളും തരംഗമാവുകയാണ്.
പ്രശസ്തമായ ഹോളിവുഡ് സിനിമകളിലെ രംഗങ്ങളിലേക്ക് മലയാളത്തിലെ കോമഡി സീനുകളിലെ ശബ്ദം കോർത്തിണക്കി ഒരുക്കിയിരിക്കുന്ന വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാവുകയാണ്. ഹോളിവുഡ് സൂപ്പർ ഹീറോകൾ സലീം കുമാർ അനശ്വരമാക്കിയ മണവാളെൻറയും മൂക്കില്ലാ രാജ്യത്തിലെ തിലകേൻറയും ശബ്ദത്തിൽ സംസാരിക്കുേമ്പാൾ ഒരുവേള അത് യാഥാർഥ്യമാണെന്ന് തോന്നിക്കുന്ന വിധത്തിലാണ് അജ്മൽ സാബു എഡിറ്റ് ചെയ്തിരിക്കുന്നത്.
കട്സ് ( Cuts.zzz) എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിലാണ് വിഡിയോകൾ പങ്കുവെക്കുന്നത്. ഇത്തരത്തിൽ എഡിറ്റ് ചെയ്ത നിരവധി വിഡിയോകളാണ് അജ്മലിെൻറ പേജിലുള്ളത്. മലയാള സിനിമയിൽ സ്പോട്ട് എഡിറ്ററായ അജ്മലിെൻറ ക്രിയേറ്റിവിറ്റിക്ക് ആയിരക്കണക്കിന് ആരാധകരാണുള്ളത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
