ഇ.വി.എമ്മുമായി മണികണ്ഠൻ സി.പി; ഉണ്ടയുടെ പുതിയ ലുക്ക്

22:33 PM
12/05/2019

അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമായ 'ഉണ്ട'യുടെ പുതിയ ലുക്ക് പുറത്തിറങ്ങി. മമ്മൂട്ടിയുടെ കഥാപാത്രമായ മണികണ്ഠനെ അവതരിപ്പിക്കുന്ന പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. 

ഷൈൻ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, ദിലീഷ് പോത്തൻ, അലൻസിയർ, അർജുൻ അശോകൻ, ലുക്മാൻ  എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നത്. 

ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് ഹർഷദ് ആണ് തിരക്കഥയൊരുക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്.  ഛത്തീസ്ഗഡിലേക്ക് തിരഞ്ഞെടുപ്പ് ജോലിക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്. കൃഷ്ണൻ സേതുകുമാറാണ് നിർമാണം. പ്രശാന്ത് പിള്ളയാണ് സംഗീതം.

 

Loading...
COMMENTS