Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വമ്പൻ സ്രാവുകൾ രണ്ടുദിവസത്തിനകം വെളിപ്പെടുത്തുമെന്ന് സുനി
text_fieldsbookmark_border
കാക്കനാട്: പൾസർ സുനിയെ ജയിലിൽ ഫോൺ ഉപയോഗിച്ച കേസിൽ കോടതി അഞ്ചുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇൗ കേസിൽ അറസ്റ്റ് രേഖപ്പെടുത്തി ബുധനാഴ്ചയാണ് കാക്കനാട് മജിസ്ട്രേറ്റ് കോടതിയിൽ പ്രതിയെ ഹാജരാക്കിയത്. കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് കാണിച്ച് പൊലീസ് നൽകിയ കസ്റ്റഡി അപേക്ഷ കോടതി അനുവദിക്കുകയായിരുന്നു. ജയിലിൽ ഫോൺ ഉപയോഗിച്ചെന്ന കേസിൽ ഇൻഫോപാര്‍ക്ക് പൊലീസ് അറസ്റ്റ് ചെയ്ത മൂന്നാം പ്രതി മേസ്തിരി സുനി എന്ന സുനിലിനൊപ്പമാണ് സുനിയെ ഹാജരാക്കിയത്. നടിയെ ആക്രമിച്ചതിന് പിന്നിൽ പ്രവർത്തിച്ച വമ്പൻ സ്രാവുകൾ തന്നെ ചൂണ്ടയിൽ കുരുക്കിയതാണെന്നും അവർ ആരൊക്കെയാണെന്ന് രണ്ട് ദിവസത്തിനകം വെളിപ്പെടുത്തുമെന്നും കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകും വഴി സുനി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Next Story
