Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_right‘ചോല’ വെനീസ്...

‘ചോല’ വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക്

text_fields
bookmark_border
‘ചോല’ വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക്
cancel

സനൽകുമാർ ശശിധരൻ ചിത്രം 'ചോല' വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക്. മേളയിൽ ഒറിസോണ്ടി മത്സരവിഭാഗത്തിൽ സിനിമ പ്രദർശിപ്പിക്കും. ആഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 7 വരെ വെനീസ് ലഗൂണിലെ ലിഡ ദ്വീപിലാണ് ചലച്ചിത്രമേള അരങ്ങേറുക.

ചിത്രത്തിന്‍റെ റെഡ് കാര്‍പ്പറ്റ് വേള്‍ഡ് പ്രിമിയറിന് സനല്‍ കുമാര്‍ ശശിധരന്‍, ജോജു ജോര്‍ജ്ജ്, നിമിഷ സജയന്‍, സിജോ വടക്കന്‍ ,ഷാജി മാത്യു എന്നിവര്‍ പങ്കെടുക്കും. ചോലയിലെ പ്രകടനം കൂടി വിലയിരുത്തിയാണ് നിമിഷ സജയന് മികച്ച നടിക്കും ജോജു ജോർജിന് മികച്ച സ്വഭാവനടനുമുള്ള സംസ്ഥാന ചലചിത്ര പുരസ്കാരം നേടിയത്.

അടൂർ ഗോപാലകൃഷ്ണന്‍റെ മതിലുകൾ, നിഴൽ കുത്ത് എന്നിവയാണ് ഇതിന് മുൻ‌പ് വെനീസ് ചലചിത്രമേളയിൽ പ്രദർശിപ്പിക്കപ്പെട്ട മലയാള സിനിമകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Joju Georgemalayalam newsmovie newsSanal Kumar SasidharanNimisha Sajayanchola
News Summary - Chola to Venice Film Festival-Movie News
Next Story