Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചിരിപ്പിക്കാനെത്തുന്നു... ചിരി; മോഷൻ പോസ്റ്റർ പുറത്തുവിട്ടു

text_fields
bookmark_border
ചിരിപ്പിക്കാനെത്തുന്നു... ചിരി; മോഷൻ പോസ്റ്റർ പുറത്തുവിട്ടു
cancel

സുഹൃത്തി​​​െൻറ ക്ഷണിക്കാത്ത വിവാഹത്തിന് പ്രശ്നക്കാരനായ സഹപാഠി എത്തുമ്പോൾ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളുമായി ചിരി എന്ന ചിത്രമെത്തുന്നു. ഡ്രീം ബോക്സ്‌ പ്രൊഡക്ഷൻ ഹൗസി​​​െൻറ ബാനറിൽ മുരളി ഹരിതം, ഹരീഷ്‌ കൃഷ്ണ നിർമ്മിച്ച്‌ ജോസഫും, പി കൃഷ്ണയും ചേർന്ന് കഥയെഴുതി സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തി​​​െൻറ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്‌ ദേവദാസാണ്. ചിരിയുടെ മോഷൻ പോസ്​റ്റർ നടൻ ഷൈൻ ടോം ചാക്കോ ഫേസ്​ബുക്കിലൂടെ പുറത്തുവിട്ടു.

ഷൈൻ ടോം ചാക്കോയുടെ അനുജൻ ജോ ജോൺ ചാക്കോ, അനീഷ്‌ ഗോപാൽ, കെവിൻ എന്നിവർ പ്രധാന കഥാപത്രങ്ങളായെത്തുന്ന ചിത്രത്തിൽ ശ്രീജിത്ത് രവി, സുനിൽ സുഗദ, ഹരികൃഷ്ണൻ, രാജേഷ്‌ പറവൂർ, വിശാൽ, ഹരീഷ്‌ പേങ്ങ, മേഘ, ജയശ്രീ, സനൂജ, അനുപ്രഭ, ഷൈനി എന്നിവ അഭിനയിക്കുന്നു.

ഛായാഗ്രഹണം: ജിൻസ്‌ വിൽസൺ, എഡിറ്റർ: സൂരജ്‌ ഇ.എസ്‌, ഗാനങ്ങൾ: വിനായക്‌ ശശികുമാർ, സന്തോഷ്‌ വർമ്മ, സംഗീതം: ജാസി ഗിഫ്റ്റ്‌, പ്രിൻസ്‌ ജോർജ്ജ്‌, കാസ്റ്റിംഗ്‌ ഡയറക്ടർ: അബു വളയംക്കുളം, സംഘട്ടനം: അഷറഫ്‌ ഗുരുക്കൾ, പശ്ചത്തലസംഗീതം: 4 മ്യൂസിക്ക്‌, കല സംവിധാനം: കോയാസ് വസ്ത്രലാങ്കാരം: ഷാജി ചാലക്കുടി, മേയ്ക്കപ്പ്: റഷീദ് അഹമ്മദ്, പ്രൊഡക്ഷൻ കൺട്രൊളർ: ജവേദ്‌ ചെമ്പ്‌, ചീഫ്‌ അസോഷ്യേറ്റ്‌ ഡയറക്ടർ: വിജിത്‌, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്‌: സുഹൈൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - chiri movie motion poster
Next Story