കിടിലൻ ലുക്കിൽ ചെമ്പനും നൈലയും; പോസ്റ്റർ പുറത്ത്

12:50 PM
10/03/2019
joshi-film

ജോജു ജോർജ് നായകനായി ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കാട്ടാളന്‍ പൊറിഞ്ചുവിലെ താരങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. നായിക നൈല ഉഷ, ചെമ്പൻ വിനോദ്‌ എന്നിവരുടെ ലുക്ക് പോസ്റ്ററും പേരുമാണ് പുറത്തുവിട്ടത്.
joshi-film
ആലപ്പാട്ട് മറിയം എന്നാണ് നൈല ഉഷയുടെ കഥാപാത്രത്തിന്‍റെ പേര്. പുത്തൻപള്ളി ജോസ് എന്ന കഥാപാത്രത്തെ ചെമ്പൻ വിനോദ്‌ വെള്ളിത്തരയിലെത്തിക്കും. കാട്ടാളന്‍ പൊറിഞ്ചു എന്ന ഗുണ്ടയായുള്ള ജോജുവിന്‍റെ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

2015ൽ പുറത്തിറങ്ങിയ ലൈല ഒാ ലൈക്ക് ശേഷമുള്ള ജോഷി ചിത്രമാണ് കാട്ടാളന്‍ പൊറിഞ്ചു. അഭിലാഷ് എൻ. ചന്ദ്രന്‍റേതാണ് തിരക്കഥ. സംഗീതം ജോക്സ് ബിജോയ്. അജയ്‌ ഡേവിഡ് ആണ് ഛായാഗ്രഹണം.
joshi-film

ഡേവിഡ്‌ കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ അജയ്‌ ഡേവിഡ്‌ ആണ് ചിത്രം നിർമിക്കുന്നത്. 

Loading...
COMMENTS