Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_right‘വിപ്ലവം കൂടെ...

‘വിപ്ലവം കൂടെ പിറന്നത്’; പ്രക്ഷോഭത്തിന് പിന്തുണയുമായി താരങ്ങളും

text_fields
bookmark_border
‘വിപ്ലവം കൂടെ പിറന്നത്’; പ്രക്ഷോഭത്തിന് പിന്തുണയുമായി താരങ്ങളും
cancel

കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമാകെ ആളിപ്പടരുന്ന പ്രതിഷേധത്തിൽ ഐക്യദാർഢ്യവുമായി മലയാള ചലച്ചിത്ര ത ാരങ്ങളും. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ടൊവീനോ തോമസ്, പാർവതി തിരുവോത്ത് തുടങ്ങിയവരാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പിന്തുണ അറിയിച്ചത്.

വിപ്ലവം കൂടെ പിറന്നതാണെന്ന് നടൻ പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചു. വിവിധ സർവകലാശാലകളിലെ വിദ്യാർഥി പ്രക്ഷോഭ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു.

ലാത്തിയുമായി വരുന്ന പൊലീസുകാരുടെ മുഖത്തേക്ക് കൂസലില്ലാതെ വിരൽചൂണ്ടി പ്രതിഷേധം തീർത്ത രണ്ടാം വർഷ എം.എ ഹിസ്റ്ററി ബിരുദ വിദ്യാർഥിനി മലപ്പുറം കൊണ്ടോട്ടി സ്വദേശി റെന്നയുടെ വൈറൽ ചിത്രത്തിന്‍റെ പെയ്ന്‍റിങ് പങ്കുവെച്ചാണ് കുഞ്ചോക്കോ ബോബൻ പിന്തുണയറിയിച്ചത്. ഇന്ത്യയിലെ എല്ലാ കുട്ടികളെയും ഒന്നിപ്പിക്കാൻ ഈ ചൂണ്ടു വിരൽ മതിയെന്നും ഭരണഘടനയോട് നീതി പുലർത്തണമെന്നും ചിത്രത്തിന് അടിക്കുറിപ്പായി കുഞ്ചാക്കോ ബോബൻ എഴുതി.

അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റിയിലെ പൊലീസ് ഭീകരവാഴ്ചയുടെ ദൃശ്യം ട്വിറ്ററിൽ പങ്കുവെച്ചാണ് പാർവതി തിരുവോത്ത് ഐക്യദാർഢ്യം അറിയിച്ചത്.


അടിച്ചമർത്തുംതോറും പ്രതിഷേധങ്ങൾ പടർന്നു കൊണ്ടേയിരിക്കുമെന്ന് ടൊവീനോ തോമസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഒരിക്കൽ കുറിച്ചത് വീണ്ടും ആവർത്തിക്കുന്നു. അടിച്ചമർത്തുംതോറും പ്രതിഷേധങ്ങൾ പടർന്നു കൊണ്ടേയിരിക്കും. ഹാഷ്ടാഗ് ക്യാമ്പയിനുകൾക്കപ്പുറം ഇവിടെ പ്രക്ഷോഭങ്ങളുണ്ടാവും, ചരിത്രം പഠിപ്പിക്കുന്നത് അതാണെന്നും ടൊവീനോ പറഞ്ഞു.

ഒരിക്കൽ കുറിച്ചത് വീണ്ടും ആവർത്തിക്കുന്നു - അടിച്ചമർത്തുംതോറും പ്രതിഷേധങ്ങൾ പടർന്നു കൊണ്ടേയിരിക്കും,ഹാഷ്ടാഗ് ക്യാമ്പയിനുകൾക്കപ്പുറം ഇവിടെ പ്രക്ഷോഭങ്ങളുണ്ടാവും ! ചരിത്രം പഠിപ്പിക്കുന്നത് അതാണു ! The more they try to repress, higher the uprising will be. The hashtags, campaigns and anxiety will all take a final form - into an absolute outbreak! That's what history narrates.

A post shared by Tovino Thomas (@tovinothomas) on


ജാ​മി​അ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പി​ന്തു​ണ​യു​മാ​യി ഹോ​ളി​വു​ഡ് താ​രം ജോ​ൺ കു​സാ​ക്
ന്യൂ​യോ​ർ​ക്​: പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രെ പൊ​രു​തു​ന്ന ജാ​മി​അ മി​ല്ലി​യ ഇ​സ്​​ലാ​മി​യ സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പി​ന്തു​ണ​യു​മാ​യി പ്ര​മു​ഖ ഹോ​ളി​വു​ഡ്​ താ​രം ജോ​ൺ കു​സാ​ക്. ‘2012’ എ​ന്ന ഹോ​ളി​വു​ഡ്​ ചി​ത്ര​ത്തി​ലൂ​ടെ പ്ര​ശ​സ്​​ത​നാ​യ കു​സാ​ക്, ട്വി​റ്റ​റി​ലും ഇ​ൻ​സ്​​റ്റ​​ഗ്രാ​മി​ലും പോ​സ്​​റ്റു​ക​ളു​മാ​യാ​ണ്​ സ​മ​ര​ത്തി​ന്​ പി​ന്തു​ണ​യു​മാ​യെ​ത്തി​യ​ത്.

ജാ​മി​അ​ക്കു​ള്ളി​ലെ ശൗ​ചാ​ല​യ​ത്തി​ൽ കു​ടു​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ ‘സോ​ളി​ഡാ​രി​റ്റി’ (ഐ​ക്യ​ദാ​ർ​ഢ്യം) എ​ന്ന വാ​ച​ക​ത്തോ​ടെ​യാ​ണ്​ ട്വി​റ്റ​റി​ൽ പ​ങ്കു​വെ​ച്ച​ത്. ഇ​തി​നു തൊ​ട്ടു​മു​മ്പാ​യി അ​രു​ന്ധ​തി റോ​യി​യു​ടെ ചി​ത്ര​സ​ഹി​ത​മു​ള്ള കു​റി​പ്പ്​ പ​ങ്കു​വെ​ച്ച്​ ഇ​ങ്ങ​നെ കു​റി​ച്ചു: ‘ഇ​ന്ത്യ​യി​ലെ ഫാ​ഷി​സ്​​റ്റു​ക​ൾ വി​ദ്യാ​ർ​ഥി​ക​ളെ പ​ര​സ്​​പ​രം ഭി​ന്നി​പ്പി​ച്ച്​ നോ​ട്ട്​ നി​രോ​ധ​നം വ​ഴി​യു​ള്ള സാ​മ്പ​ത്തി​ക ത​ക​ർ​ച്ച​യെ മ​റ​ച്ചു​പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ, ത​ങ്ങ​ളു​ടെ മു​സ്​​ലിം സ​ഹോ​ദ​രീ സ​ഹോ​ദ​ര​ന്മാ​രോ​ടു​ള്ള ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി അ​വ​ർ ഒ​ന്നി​ച്ചു നി​ന്നു. എ​ല്ലാ​യി​ട​ത്തും ഫാ​സി​സം ഇ​ങ്ങി​നെ​യാ​ണ്, ഒ​ന്നു​കി​ൽ അ​വ​ർ, അ​ല്ലെ​ങ്കി​ൽ ന​മ്മ​ൾ’.

മ​റ്റൊ​രു ട്വീ​റ്റി​ൽ, ‘ക​ഴി​ഞ്ഞ രാ​ത്രി ഡ​ൽ​ഹി യു​ദ്ധ​ക്ക​ള​മാ​യെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ടു​ക​ൾ. ഫാ​ഷി​സം ഒ​രു ത​മാ​ശ​യ​ല്ല, ആ ​വാ​ക്കി​​െൻറ ക്രൗ​ര്യ​മ​റി​ഞ്ഞു​ത​ന്നെ​യാ​ണ്​ നാം ​അ​തു​പ​യോ​ഗി​ക്കു​ന്ന​ത്​’ എ​ന്നും കു​റി​ച്ചു. കാ​ലി​ഫോ​ർ​ണി​യ​യി​ൽ മ​ല​യാ​ളി​ക​ളു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കൊ​പ്പം അ​ദ്ദേ​ഹം അ​ണി​നി​ര​ന്ന പ്ര​തി​ഷേ​ധ​ത്തി​​െൻറ ചി​ത്ര​ങ്ങ​ളും ട്വി​റ്റ​റി​ൽ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്.
ന​ട​ൻ എ​ന്ന​തി​നു പു​റ​മെ, ഗ​ണി​ത അ​ധ്യാ​പ​ക​നും രാ​ഷ്​​​ട്രീ​യ നി​രീ​ക്ഷ​ക​നു​മാ​യ കു​സാ​ക്, ഹ​ഫി​ങ്​​ട​ൺ പോ​സ്​​റ്റി​ൽ കോ​ള​മി​സ്​​റ്റു​മാ​യി​രു​ന്നു. ഇ​റാ​ഖി​ലെ അ​മേ​രി​ക്ക​ൻ അ​ധി​നി​വേ​ശ​ത്തി​നെ​തി​രെ രം​ഗ​ത്തു​വ​ന്ന അ​ദ്ദേ​ഹം, 2014ൽ ​ഗ​സ്സ​യി​ലെ ഇ​സ്രാ​യേ​ൽ ന​ര​മേ​ധ​ത്തി​നെ​തി​രി​ൽ ശ​ക്ത​മാ​യ പ്ര​ചാ​ര​ണം ന​ട​ത്തി​യി​രു​ന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jamia studentsCAA protest celebrities
News Summary - celebrities about CAA protest-movie news
Next Story