കാസ്റ്റിങ് കൗച്ച്: നിർമാതാവ് ആൽവിൻ ആൻറണിക്കെതിരെ പീഡന പരാതി
text_fieldsകൊച്ചി: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നിർമാതാവ് ആൽവിൻ ആൻറണി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി. ഇയാളുടെ പനമ്പിള്ളി നഗറിലെ െഗസ്റ്റ് ഹൗസിൽ വെച്ചായിരുന്നു പീഡനമെന്ന് 22 വയസ്സുകാരിയായ മോഡൽ പരാതിയിൽ പറയുന്നു. എറണാകുളം സൗത്ത് സ്റ്റേഷനിലാണ് പരാതി നൽകിയത്.
2019 ജനുവരി മുതൽ മാർച്ച് വരെയുള്ള സമയത്ത് നാല്് തവണ ഇവിടെ എത്തിച്ച് പീഡനത്തിനിരയാക്കി. യുവതിയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി സൗത്ത് സി.ഐ പറഞ്ഞു. ഉടൻ ചോദ്യം ചെയ്യലടക്കമുള്ള നടപടികളുണ്ടാകുമെന്നും പൊലീസ് അറിയിച്ചു. ഓം ശാന്തി ഓശാന, അമർ അക്ബർ അന്തോണി എന്നീ സിനിമകളുടെ നിർമാതാവാണ് ആൽവിൻ.
കാസ്റ്റിങ് കൗച്ചിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സിനിമ പ്രവർത്തകരും സംഘടനകളും ആവർത്തിക്കുമ്പോഴാണ് പ്രമുഖ നിർമാതാവ് തന്നെ ആരോപണത്തിൽ കുടുങ്ങുന്നത്.
